Image

എന്‍െറ പൊന്നെ, ഒന്നും പറയണ്ട! (ചിത്രീകരണം: ജോണ്‍ ഇളമത)

Published on 27 June, 2019
എന്‍െറ പൊന്നെ, ഒന്നും പറയണ്ട! (ചിത്രീകരണം: ജോണ്‍ ഇളമത)
പള്ളിയില്‍ പോയപ്പോഴാണ് ഞാനാ അച്ചായനേം, അമ്മച്ചിയേം കണ്ടുമുട്ടിയത്.അച്ചായന്‍ മെലിഞ്ഞ് നീണ്ടുവളഞ്ഞ് ചെമ്മീന്‍ മാതിരി.അമ്മച്ചി ഉരുണ്ട് തടിച്ച്് തണ്ണീര്‍മത്തങ്ങാ
പോലെ. കണ്ടാലറിയാം രണ്ടുപേര്‍ക്കും മേല, പ്രായം ഇമ്മിണി അധികം കടന്നവിധം.എണ്‍പതിനു മേലെ
എന്നുതന്നെ ഉറപ്പിക്കാം.എങ്കിലും അച്ചായന്‍െറ നടപ്പ് സ്പുഡിനിക്ക് പോലെ,അമ്മച്ചി പൊറകെ
മേലാത്ത കാലുംകൊണ്ട് ഒച്ച്് ഇഴയുംപോലെ.

അച്ചായന്‍ സ്പുഡിനിക് പോലെവന്ന് ഒറ്റചോദ്യം”-
അനിയാ,അനിയനെ കൊച്ചുമക്കളെ നോക്കാന്‍ മകനോ,മകേേളാ
കാനഡായില്‍ വരുത്തിയതാണോ?
ആ അനിയന്‍ വിളി എനിക്കു മനസിലായി.എന്‍െറ പ്രായം അച്ചായന്‍ മനസില്‍
കണക്കെഴുതി കാണാം.ഒന്നെഴുപതിനുമോലെ,എഴുപത്തഞ്ചിതാഴെ.

ഞാന്‍ സര്‍ക്കാസ്റ്റിക്കായി മൊഴിഞ്ഞു”-
ഭാര്യേ നോക്കാനാവന്നെ,പിന്നെ കൊച്ചുങ്ങളോരൊന്നൊണ്ടാ
യി.ഇപ്പോ കടിച്ചതുമില്ല,പിടിച്‌നതുമില്ല.
അനിയാ തമാശുപറയാതെ!

പിന്നെ, വാചാലനായ അച്ചായന്‍ എന്നെ ഒരു വധം നടത്തി,ഘോരമായ വധം!
ഞാനൊരു പ്രഫസറാ,തടിച്ചിയായ ഭാര്യെചൂണ്ടി,തേണ്ട് ഇവള്
ഹെഡ്മിസ്ട്രസാരുന്നു,ഇപ്പോ ഞങ്ങള് റിട്ടേടായിട്ട് മുപ്പത് വര്‍ഷമായി.റിേേട്ടഡായെ പിന്നെ
പച്ചക്കറിതോട്ടോം, പശൂനെ വളര്‍ത്തലുമാരുന്നു.അപ്പോഴല്ലേ ഇവിടെ പെണ്ണുകെട്ടാതെ
നടന്ന എന്‍െറ ചെറുക്കന്‍ നാല്പ്പതാമത്തെ വയസി കെട്ടീച്ചുകേട്ടത്,അവനേക്കാ നന്നേ പ്രായം
കൊറഞ്ഞ ഒരു മെക്‌സിക്കോകാരത്തിയെ.ഇപ്പോ താണ്ടെ തുരുരാന്ന്് നാലുപെമ്പിള്ളേര്,ങാ
,പെമ്പിള്ളേരാ,ആണ് പിറന്നില്ലേ സന്തതിയറ്റുപേകും.ങാ,അല്ലെങ്കിതന്നെ ഈ കാനഡായിലെന്തോന്ന്്
വംശനാശം! പെണ്ണായാലും ആണായാലും മാതാപിതാക്കക്ക് അനുഭവഭാഗ്യമില്ലാ കേള്‍വി.അച്ചായന്‍
അല്പ്പം നിര്‍ത്തി ഒരുദീര്‍ഘനിശ്വാസം വിക്ഷേപിച്ച്-
ങാ,അവന്‍ കെട്ടീല്ലോ,പിള്ളേരൊണ്ടായല്ലോ,ഞങ്ങള്‍ക്ക് പേരക്കിടാങ്ങള്
ഒണ്ടായല്ലോ! ഒന്നുമില്ലേ! അവനൊരു പെണ്ണിനെതന്നെ കെട്ടീലോ! നാല്പ്പതാമത്തെ വയസിലെങ്കിലങ്ങനെ.കല്യാണത്തിനവന്‍ കുറിവിട്ടിരുന്നു.പച്ചക്കറിതോട്ടോം,പശുവിനേം വിട്ടേച്ച്
വരാമ്പറ്റ്വോ! പിന്നെ നാട്ടിേേലാട്ട് കല്യാണ ഫോട്ടോ വന്നു.ഞങ്ങളാദ്യം കരുതീത്
മലയാളിപെണ്ണാണന്ന്,പിന്നല്ലേ കുരുത്തക്കേട് പിടുത്തംകിട്ടീത്,മെക്‌സിക്കനെന്ന്. ഫോട്ടോകണ്ടപ്പപ്പം ദേ
,ഇവള് എന്‍െറ ഭാര്യ അഭിപ്രായപ്പെട്ടു”-

"ന്വാലും മരുമോള് കണ്ടാമിടുക്കിയാ,അക്കരപറമ്പിലെ കറിയാച്ചന്‍
കൊച്ചീന്നു കെട്ടികൊണ്ടുവന്ന സീരിയലു നടിയെപോലെ,വെളുത്തുചൊമന്ന്് തക്കാളിപ്പഴം പോലെ.
അവനവന്‍െറ അമ്മേപോലെ കറത്തതാ.ഒന്നു വെളുക്കട്ടെ,അതാ അവക്കും ഇഷ്ടം!

ഞാന്‍ മൂളികേള്‍ക്കുന്നതല്ലാതെ ഗത്യന്തരമില്ലാതെ വിഷണ്ണനായി.
എന്തെങ്കിലുമൊക്കെ ഒന്നുരിയാടാന്‍ രണ്ടുമൂന്നുവട്ടം വാപൊളിച്ചതാ,ആ ദുഷ്ടന്‍ സമ്മതിച്ചില്ല.
ഇടക്കു ഞാനോര്‍ത്തു,എന്‍െറ കൈവശം ഒരു പേനാക്കത്തി എങ്കിലും ഉണ്ടായിരുന്നെങ്കില്‍
നിവര്‍ത്തി അച്ചായന്‍െറ കയ്യികൊടുത്തേച്ച് ഞാമ്പറഞ്ഞേനെ!
''ദേ,ഇതിേേഭദം എന്നെ കുത്തി അങ്ങുകൊല്ലുന്നതാ നന്നെന്ന്' ,അതിനുമവസരമില്ലാതെ ഞാംനിന്ന് നക്ഷത്രമെണ്ണി!
അച്ചായന്‍ തുടര്‍ന്നു”-
ഞങ്ങളൊരക്കിടീലാ!
എന്താന്നു ചോദിച്ചാ ഈ കെളവന്‍ ചരിത്രം പറഞ്ഞുകൊല്ലും.ഞാന്‍ മൗനം അവലംബിച്ചു.എന്നിട്ടും കെളവന്‍ വിട്ടില്ല,എന്നെ കൊല്താനാണ് ഭാവം!
അനിയന്‍ ചരിത്രം പഠച്ചിട്ടൊണ്ടോ?
ഞാന്‍ ആഴത്തിലുള്ള മൗനം ഭാവിച്ചു! ഒടുവില്‍ ചോദ്യേം ഉത്തരോം അച്ചായനേറ്റെടുത്തു.പഠിച്‌നു കാണത്തില്ല,അല്ലേതന്നെ ചരിത്രം പഠിച്ചവനിങ്ങോട്ട് വരണ്ടകാര്യമൊണ്ടോ.എന്‍െറ വിഷയം ചരിത്രമാ,എനിക്ക് ചരിത്രത്തി പിഎച്ച്ഡി ഒണ്ട്,ഡോക്‌ട്രേറ്റ്! ,ആന്ത്രോപോളജീലാ തീസീസ്്! അപ്പോ നരവംശാസ്ത്രം ഞാന്‍ അരച്‌നുകലക്കികുടിച്‌നിട്ടുണ്ട’് അനിയന്‍
ഓര്‍ക്കണം.
അല്ല,ഇതിയ്‌നാനെന്തോന്നിനുള്ള പൊറപ്പാടാ!
ഞാന്‍ അയാളെ മുറിച്ച് രണ്ടും കല്പ്പിച്ചുപറഞ്ഞു”-
ചേട്ടാ,എനിക്ക് അത്യാവശ്യമായി കക്കൂസിലൊന്നുപോണം!
ങാ,എന്നാ അനിയാ പോയിവാ!

നാറ്റക്കേസ്സായതുകൊണ്ട് അയാളെനിക്ക് വിടുതല്‍ നല്‍കി.
ഞാന്‍ ടോയലറ്റില്‍ കയറി മൂത്രമൊഴിച്ച്  മുഖംകഴുകി മുടിഒക്കെ ഒന്നുചീകി പത്തുപതിനഞ്ചു മിനിട്ടു കഴിഞ്ഞുവന്നപ്പൊഴും അച്ചായന്‍ പുറത്ത് എനിക്കു കാവല്‍ നില്‍ക്കുന്നതു എനിക്കാമനുഷ്യന്‍െറ നിപ്പുംപടുതിയും കണ്ടിട്ട് ദേഷ്യം വന്നിട്ട് സഗൗരവം ചോദിച്ചു-
ഓ,അച്ചായന്‍ ഇവിടേംവന്നോ,ഈ നാറ്റമുള്ള കക്കൂസിന്‍െറ വാതുക്കലും!
അയാടെ മറുപടി-
ഞാംപണ്ടുമങ്ങനാ,പറഞ്ഞതു മുഴുവിപ്പിക്കാതെ പോണ അദ്ധ്യാപകനല്ല ഞാന്‍.
അപ്പൊ എന്നെ കൊല്ലാന്‍തന്നെ എന്നുപറയാന്‍ ഭാവിച്ചെങ്കിലും മാന്യത പാലിച്ചു.
എവിടാ ഞാം പറഞ്ഞുനിര്‍ത്തീത്.ഓ,ചരിത്രം! എന്‍െറ മരുമോള് വാസ്തവത്തി നമ്മടെ ഗോത്രക്കാരുതന്നാ.കൊളംമ്പസുവന്നപ്പം ഇവിടൊണ്ടാരുന്ന ആദിവാസികളെ! അവര് ഭൂഖണ്ഡം വേര്‍പെട്ടപ്പം ഇന്ത്യേന്ന് വേര്‍പെട്ട കൂട്ടരാ.

തന്‍െറ ചരിത്രം എന്ന് പറയാന്‍ ഭാവിച്ചെങ്കിലും മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍
ഈ കെളന്‍െറ മുമ്പീന്ന് രക്ഷപ്പെടാന്‍ ആലോചിച്ചിരിക്കെ,അദ്ദേഹം എന്‍െറ അനുവാദത്തിനു
നിക്കാതെ ബാക്കി ചരിത്രം തുടങ്ങി”-
അതൊക്ക പോട്ടെ,ഇപ്പോ ഒരക്കിടി പറ്റിയ കാര്യം പറയാനാ ഞാന്‍ അനിയനെ ഇവിടെ വെയിറ്റുചെയ്തുനിന്നെ,കേട്ടോ”-
എന്‍െറ ഭാര്യ ഓവര്‍വേറ്റാ,നടക്കുമ്പം വേറ്റുകാരണം വലത്തെമുട്ടിന് അസഹ്യവേദന,മുട്ടുചിരിട്ട വേറ്റുകൊണ്ട് തേഞ്ഞതാ.അതിവിടെ വന്ന് വിദഗ്ധ ഡോക്‌ട്ടേഴ്‌സിനേം കൊണ്ട് സര്‍ജറിചെയ്യിക്കാന്നു പറഞ്ഞാ, ഞങ്ങളെ വരുത്തിയത്.അതേ! അവടെ മരുമാടെ,മെക്‌സിക്കാകാരീടെ കുരുട്ടുബുദ്ധിയാര്‍ന്നു. കേട്ടോ,ഞങ്ങളുവരുന്നേന്‍െറ തലേന്നവള് പിള്ളേരേം ഇട്ടേച്ച്  അവള് ഒരു മാസത്തേക്ക് വെക്കേഷനുപോയി. അങ്ങനെ പിള്ളേരെനോട്ടം ഞങ്ങടെ തലേലായി.ഇപ്പം
പള്ളീപ്പാന്‍ ഞങ്ങടെ മോന്‍ ഞങ്ങക്കൊരു വിടുതല്‍ തന്നതാ.എന്നാലിനീം കേട്ടോ ഓപ്പറേഷന്
ഒരുകൊല്ലം കാലതാമസം,അപ്പോയന്‍മന്‍റങ്ങനാ! എന്‍െറ പൊന്നെ ഒന്നും പറേണ്ടാ,വെട്ടിവീണന്നു
പറഞ്ഞാമതി.

പെട്ടന്ന് എന്‍െറ മൊബൈല്‍ ഫോണടിച്ചു,ഞാനതു മനപൂര്‍വ്വം സ്പീക്കര്‍ഫോണിലിട്ടു”- ഫോണിന്‍െറ അപ്പറത്തൂന്നൊരട്ടഹാസം! എടോ,മനുഷ്യാ താനിതെവിടെ പോയികെടക്കുക.പള്ളിപിരിഞ്ഞ് അപ്പറത്തെ ത്രേസ്യാമ്മ എത്തിട്ട് മണിക്കൂറൊന്നായില്ലേ,ആരടെ വായിനോക്കിനിക്കുവാ അവിടെ!
അച്ചായന്‍ കേള്‍ക്കാന്‍ ഞാന്‍ ശബ്ദംകൂട്ടിപറഞ്ഞു”-
അതെന്‍െറ ഭാര്യ മറിയക്കുട്ടിയാ,ഇന്നലെ ഹോസ്പിറ്റലില്‍ നൈറ്റ്ഡൂട്ടിയാരുന്നു.ഇപ്പോ ഒറങ്ങി എണീറ്റതാ.നൈറ്റ്ഡൂട്ടി കഴിഞ്ഞെണര്‍ന്നാല്‍ അവളെപ്പൊഴുമിങ്ങനാ,അണ്‍പ്രെഡിക്റ്റബിള്‍!  ഇതിനിടെ വായാടിയായ അച്‌നായനെങ്ങോ മുങ്ങി,മഷി ഇട്ടുനോക്കിയാ കാണാത്തവിധം!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക