Image

ഇമ്പീച്ചുചെയ്യണോ അതോ നോബല്‍സമ്മാനമോ?- (ബി ജോണ്‍ കുന്തറ)

ബി. ജോണ്‍ കുന്തറ Published on 01 July, 2019
ഇമ്പീച്ചുചെയ്യണോ അതോ നോബല്‍സമ്മാനമോ?- (ബി ജോണ്‍ കുന്തറ)
ചരിത്രം മാറ്റി എഴുതപ്പെടുന്നു ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ്റ് നോര്‍ത്തുകൊറിയന്‍ മണ്ണില്‍ കാല്‍കുത്തി. 

അമേരിക്കയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയും അവരെ തുണക്കുന്ന ട്രംപ് വിരോധ സംഘവും ഇമ്പീച്ഛ് ട്രംപ് എന്ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ മുറവിളി കൂട്ടുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ മറുവശത്തു ലോക നേതാക്കളുമായി അമേരിക്കന്‍ സമ്പദ്ഘടനയുടെ ഉന്നമനത്തിനും ലോക സമാധാനത്തിനും ശ്രമംനടത്തുന്നു.

ജപ്പാനില്‍ തുടങ്ങിയ കൂടിക്കാഴ്ചകള്‍ക്കുശേഷം,ചരിത്രം സൃഷ്ട്ടിച്ച നോര്‍ത്ത് കൊറിയന്‍ മണ്ണില്‍ ആദ്യമായി ചുവടുവയ്ച്ച അമേരിക്കന്‍ പ്രസിഡന്റ്റ് എന്ന പേരുമായിട്രംപ്മടങ്ങുന്നു
. ചൈനയുടെ പ്രസിഡന്റ്റ് സി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചകളില്‍ ഇരു നേതാക്കളും ഇപ്പോള്‍ നിലവിലുള്ള പരസ്പര വാണിജ്യ യുദ്ധത്തിന് ഒരയവു വരുത്തുന്നതിന് തയ്യാര്‍ എന്ന്‌സമ്മതംരേഖപ്പെടുത്തിയിരിക്കുന്നു.

അതിനുശേഷം സൗത്ത് കൊറിയയിലേയ്ക്ക് എയര്‍ ഫോഴ്‌സ് ഒന്ന് യാത്രതിരിച്ചു പോകും വഴി നേരത്തെ തീരുമാനിച്ചതോ അല്ലയോ ട്രംപ് ഒരു അഭിപ്രായം പറഞ്ഞു താന്‍ സൗത്ത് കൊറിയന്‍ ഡി എം സി സന്നര്‍ശിക്കുമ്പോള്‍ നോര്‍ത്ത് കൊറിയന്‍ നേതാവ് സമ്മതിച്ചാല്‍ താന്‍ നോര്‍ത്ത് കൊറിയന്‍ മണ്ണില്‍ കാല്‍കുത്തും നേതാവ് കിം വന്നാല്‍ ഹസ്തദാനവും നല്‍കും. കിം ജോംഗ്  അതു സ്വീകരിച്ചു അങ്ങനെ ചരിത്രം മാറ്റി എഴുതപ്പെടുന്നു.
ഇനിയിപ്പോള്‍ മിഡില്‍ഈസ്റ്റ് അവശേഷിക്കുന്നു ഒരു യുദ്ധക്കളം ഒഴിവാക്കുന്നതിന് ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാര്‍ എന്ന് ട്രംപ് അറിയിച്ചിരിക്കുന്നു. ഇവിടെ യൂറോപ്പിലുലുള്ള ട്രംപ് വിരോധ ഭരണനേതാക്കള്‍ അല്‍പ്പം തുണ നല്‍കിയാല്‍ അതും സാധിക്കും.

ഇറാന്‍ ചര്‍ച്ചകള്‍ക്ക് മടികാട്ടുന്നതിന്റ്റെ ഏക കാരണം ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് ഈ രാജ്യങ്ങള്‍ ഇറാനെ സാമ്പത്തികമായി തുണക്കുന്നു എന്നതാണ്. അമേരിക്ക ഇറാനെ സമാധാന മേശക്കരികിലേയ്ക്ക് കൊണ്ടുവരുന്നതിന്  നടപ്പാക്കുന്ന വാണിജ്യ ഉപരോധ നയങ്ങള്‍ യൂറോപ്യന്‍ ഭരണ നേതാക്കള്‍ തകര്‍ക്കുന്നു.

ചൈനയും, നോര്‍ത്ത് കൊറിയയും ഡൊണാള്‍ഡ് ട്രാമ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എന്നാല്‍ സ്വന്തീ രാജ്യത്ത് പ്രതിപക്ഷ നേതാക്കള്‍ക്ക് പാര വയ്ക്കുന്നതിനും ഒളിപ്പോരു നടത്തുന്നതിനും മാത്രമേ നേരമുള്ളൂ. 

ഇവരുടെകാര്യപരിപാടികളില്‍ അമേരിക്ക തോറ്റാലെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടി വിജയിക്കൂ.

  ഇതുപോലെ നിര്‍ഭയമായി ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്ന ഭരണ കര്‍ത്താക്കളെ ആണ് അമേരിക്കക്കു മാത്രമല്ല മറ്റു ലോക രാഷ്ട്രങ്ങള്‍ക്കും ആവശ്യം.
ബി ജോണ്‍ കുന്തറ

ഇമ്പീച്ചുചെയ്യണോ അതോ നോബല്‍സമ്മാനമോ?- (ബി ജോണ്‍ കുന്തറ)
Join WhatsApp News
സ്വതന്ത്രൻ 2019-07-01 14:58:31
ഇത്രയും ഡെമോക്രാറ്റുകൾ ഇന്നുവരെ ഒരു റിപ്പബ്ലിക്കൻ ക്യാൻഡിഡേറ്റിന് എതിരായി നിന്നതായി എന്റെ നാൽപ്പത് വർഷക്കാലത്തെ ജീവിതത്തിൽ കണ്ടിട്ടില്ല.  അതുപോലെ ട്രംപിന് വോട്ടു ചെയ്യാത്തതിനെക്കാൾ കൂടുതൽ ജനം ഡെമോക്രാടിക്ക് പാർട്ടിയുടെ സ്ഥാനരാർത്ഥിക്ക് വോട്ടു ചെയ്യുതു, എങ്കിലും ട്രംമ്പ് പ്രസിഡണ്ടായി. അത് ഇലക്ട്രൽ കോളേജ് വോട്ട് ചെയ്തിട്ടാണെന്ന്, ട്രംപിനെ പിന്തുണക്കുന്നവർ വാദിക്കുമെകിലും ചെറുപ്പാക്കാരടക്കം 57 % വോട്ടേഴ്‌സ് വിശ്വസിക്കുന്നത് ട്രംപ്. പൂറ്റിനുമായുള്ള അവിഹിത ബന്ധത്തിൽ പിറന്ന പ്രസിഡണ്ടാണെന്നാണ് .  ട്രംപിന്റെ ദുഖവും അതാണ് .  കൂനിന്മേൽ കുരു എന്നപോലെ  മുള്ളറിന്റെ റിപ്പോർട്ടും.  കഴിഞ്ഞ ഇലെക്ഷനിൽ റഷ്യയുടെ ഇടപെടൽ ഉണ്ടായിരുന്നു എന്നും, അത് ട്രംപിന്റെ വിജയത്തെ സഹായിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  നോർത്ത് കൊറിയൻ പ്രസിഡൻഡുമായി ചേർന്ന് , ആനവാഡയുധങ്ങൾ നിർമാർജ്ജനം ചെയ്ത് ഒരു സമാധാന കാരാർ ഒപ്പു വച്ചാൽ നല്ലത് തന്നെ . പക്ഷെ ചരിതപരമായി വച്ച് നോക്കുമ്പോൾ അതിന് സാധ്യത ഇല്ല.  ട്രംപിനെ ഒരു നേതാവായി ചിത്രീകരിക്കുന്ന നിങ്ങൾക്ക് കാര്യമായ എന്തോ തകരാറുണ്ട് .  കലുഷിതമായ ഒരു മനസ്സിന്റെ ഉടമക്ക് അങ്ങനെയുള്ളവരിൽ സമാനത കണ്ടെത്താൻ കഴിയുന്നതിൽ അതുഭുതമില്ല.  മനുഷ്യത്വം ഇല്ലായ്മയും,വർഗ്ഗീയതയും, വിവേചനം, അസാന്മാർഗ്ഗിയ ജീവിത ശൈലീലയും,  വഞ്ചന, ചതി. പരദൂഷണം, നുണ തുടങ്ങയവയൊക്കെ ഉള്ള ഒരു വ്യക്തയിൽ നിങ്ങൾ നേതൃത്വത്തിന്റ പരിയായവും, ക്രിസ്തുവിന്റെ സ്വഭാവങ്ങളും കണ്ടെത്തുന്നെണ്ടെങ്കിൽ, കലികാലത്തിന്റെ ആരംഭം ആരംഭിച്ചിരിക്കുന്നു പ്രിയ എഴുത്തുകാരാ -. നോബൽ പീസ് പ്രൈസ് ബറാബാസിന് തന്നെ കൊടുക്കണം 

Boby Varghese 2019-07-01 08:43:42
Some perpetual losers still crying impeach, impeach, impeach. They are intellectually constipated. Trump's fight with the Democrats is between capitalism and socialism , between lawlessness and order and between fantasy and reality. America first or America last ?. U.S.citizen first or illegal ?
Once lost now found 2019-07-01 16:22:49
 "Need/craving for strong parental figures

One fundamental concern in human nature, that draws them to the idea of a higher authority or power, is the need for an idealized parental figure. Partly because while growing up, parents loom large as the overseers of your consciousness, or conversely can devastate you with their absence or cruelty. They are the basis for your survival during childhood; and even more so maybe when things go awry with flawed parents or parental figures, for many, the craving for the support of a strong, perfect-seeming, powerful “parent” only increases. Unfortunately, this thirst for such a figure can obscure one to the truth that no such perfect figure exists; and a tyrannical leader can easily exploit and thrive off of this unquestioning worship." 

When I grew up there was no strong father figure for me . I found the father figure in Trump and voted for him.  Now, I regret for that.  My request to the people supporting Trump is to look into your heart and find the way out. Otherwise, your over zealousness will take you to eternal peril. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക