Image

ഡാളസ്സ് ഡ്രീംസ് സമ്മര്‍ ക്യാമ്പ് 2019- ജൂലായ് 15 മുതല്‍ 19 വരെ

പി പി ചെറിയാന്‍ Published on 02 July, 2019
ഡാളസ്സ് ഡ്രീംസ് സമ്മര്‍ ക്യാമ്പ് 2019- ജൂലായ് 15 മുതല്‍ 19 വരെ
ഡാളസ്സ്: മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വ പാടവവും, വ്യക്തിത്വ വികാസനവും ലക്ഷ്യമിട്ട് ഡാളസ്സ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ജൂലായ് 15 മുതല്‍ 19 വരെ ഡ്രീംസ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞു 3 വരെ നടക്കുന്ന ക്ലാസുകള്‍ക്ക് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഷെര്‍ലിലൂക്കോസ്, ജസ്റ്റി്ന്‍ മാത്യൂ എന്നിവരാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലെ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്-www.letusdream.org, ഹരിദാസ്-214 908 5686, സിബി-469 360 9200, ജോണ്‍സന്‍- 972 310 3455 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Email- dallas@letusdream.org
ഡാളസ്സ് ഡ്രീംസ് സമ്മര്‍ ക്യാമ്പ് 2019- ജൂലായ് 15 മുതല്‍ 19 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക