Image

ജോസഫ് കാഞ്ഞമല വൈസ്‌മെന്‍ ക്ലബ്ബ് റീജണല്‍ ഡയറക്ടര്‍

ഷോളി കുമ്പിളുവേലി Published on 03 July, 2019
ജോസഫ് കാഞ്ഞമല വൈസ്‌മെന്‍ ക്ലബ്ബ് റീജണല്‍ ഡയറക്ടര്‍
ന്യൂയോര്‍ക്ക് : വൈസ്‌മെന്‍ ക്ലബ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജണിന്റെ ഡയറക്ടറായി ജോസഫ് കാഞ്ഞമല ജൂലൈ ഒന്നിന് ചുമതലയേറ്റു. വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ്, എസ്.എം.,സി.സി. നാഷ്ണല്‍ സെക്രട്ടറി, സീറോമലബാര്‍ ചിക്കാഗോ രൂപത, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാഞ്ഞമല, ന്യൂയോര്‍ക്കിലെ പ്രശസ്തമായ 'മാര്‍ക്‌സ് പാനത്ത് ' അക്കൗണ്ടിംഗ് സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍ കൂടിയാണ്.

പെന്‍സില്‍വാനിയ, മേരിലാന്റ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടിക്കെട്ട് മസാച്യൂസെറ്റ്, റോഡ് ഐലന്റ്, തുടങ്ങി പത്തോളം സ്‌റ്റേറ്റുകളിലുള്ള വൈസ്‌മെന്‍ ക്ലബ്ബുകളുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് ജോസഫ് കാഞ്ഞമലയെ 2019-21 വര്‍ഷത്തേക്കുള്ള റീജണല്‍ ഡയറക്ടറായി തെരഞ്ഞെടുത്തത്.

ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ കൂടിയ റീജണല്‍ കണ്‍വന്‍ഷനില്‍, വൈസ്‌മെന്‍ ക്ലബ്ബ് മുന്‍ ഇന്റര്‍നാഷ്ണല്‍ പ്രസിഡന്റ് ജോവാന്‍ വില്‍സന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അമേരിക്കന്‍ ഏരിയ പ്രസിഡന്റ് ടീബോര്‍ ഫോക്കി, മുന്‍ റീജണല്‍ ഡയറക്ടര്‍മാരായ മാത്യു ചാമക്കാല, ഷാജു സാം, റീജണല്‍ സെക്രട്ടറി ഡോ.അലക്‌സ് മാത്യു, ട്രഷറര്‍ ഡേവിഡ് വര്‍ക്മാന്‍, വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ പി.ആര്‍.ഓ. കോരസണ്‍ വര്‍ഗീസ്, ചീഫ് ഫൈനാന്‍സ് ഓഫീസര്‍ എബ്രഹാം തോമസ്, മുന്‍ ഏരിയാ പ്രസിഡന്റുമാരായ ചാര്‍ലി റെ്ഡ്‌മോന്റ് ഡെബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വൈസ്‌മെന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് റീജണല്‍ ഡയറക്ടറായി ചുമതല ഏറ്റെടുത്ത ശേഷം ജോസഫ് കാഞ്ഞമല് പറഞ്ഞു. മുന്നോട്ടുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ക്ലബ് പ്രസിഡന്റുമാരുടെയും സര്‍വീസ് ഡയറക്ടര്‍മാരുടെയും അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും കാഞ്ഞമല അഭ്യര്‍ത്ഥിച്ചു.


ജോസഫ് കാഞ്ഞമല വൈസ്‌മെന്‍ ക്ലബ്ബ് റീജണല്‍ ഡയറക്ടര്‍ജോസഫ് കാഞ്ഞമല വൈസ്‌മെന്‍ ക്ലബ്ബ് റീജണല്‍ ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക