Image

വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 03 July, 2019
വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി ഇരുപതു ദിനം മാത്രം. തീര്‍ത്ഥാടനത്തിനു ആത്മീയ ശോഭ പകരുവാനും, തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനുമായി ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും. 

മൂന്നാമത് സീറോ മലബാര്‍ തീര്‍ത്ഥാടനം ഈവര്‍ഷം ഏറ്റെടുത്ത് നടത്തുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിയാണ്. തീര്‍ത്ഥാടകരായി വന്നെത്തുന്ന ആയിരക്കണക്കിന് മരിയ ഭക്തര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ തീര്‍ത്ഥാടന കമ്മിറ്റിക്കുവേണ്ടി അറിയിച്ചു.  

പരിശുദ്ധ അമ്മ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം സ്വന്തം അഭിലാഷ പ്രകാരം യു കെ യിലേക്ക് പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലേക്കുള്ള മൂന്നാമത് സീറോ മലബാര്‍ തീര്‍ത്ഥാടനം അനുഗ്രഹ പെരുമഴക്ക് വേദിയാവുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ യു കെ യിലെ മുഴുവന്‍ മാതൃ ഭക്തരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
    
ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോര്‍ജ് പനക്കല്‍ അച്ചന്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം  കുട്ടികളെ അടിമവെക്കുന്നതിനും,  ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 

12:45 നു ആരംഭിക്കുന്ന മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയന്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമാവും. തീര്‍ത്ഥാടനത്തിനേറ്റവും പിന്നിലായി വാല്‍സിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാര്‍മ്മികന്‍ മാര്‍ സ്രാമ്പിക്കലും, വൈദികരും അണിചേരും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ ജോസഫ് പിതാവ് മുഖ്യ കാര്മ്മികത്വം വഹിക്കും.  സീറോ മലബാര്‍ വികാരിജനറാള്‍മാരും, വൈദികരും സഹ കാര്‍മ്മികരായി പങ്കു ചേരും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ മലയാളികള്‍ക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോള്‍ചെസ്റ്റര്‍ കമ്മ്യുനിട്ടിഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
 
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അവരുടെ അഭീഷ്ഠ പ്രകാരം ഉള്ള  സ്വാദിഷ്ടമായ വിവിധ കേരള നാടന്‍ ഭക്ഷണങ്ങള്‍ ചൂടോടെ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് പ്രമുഖ കേറ്ററിംഗ് കമ്പനിയെ ഔദ്യോഗികമായി നിയോഗിച്ചതായി കമ്മിറ്റി അറിയിച്ചു. 

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
 
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL

വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.  വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.  വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.  വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.  വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാടന്‍ ഭക്ഷണ ശാല തയ്യാറാവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക