Image

മതവിധേയത്വവും, വ്യക്തിത്വവും(എഴുതാപ്പുറങ്ങള്‍ -41 -ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 03 July, 2019
 മതവിധേയത്വവും, വ്യക്തിത്വവും(എഴുതാപ്പുറങ്ങള്‍ -41 -ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ബോളിവുഡിലെ പ്രശസ്തയായ അഭിനയത്രി ബോളിവുഡിനോടും അഭിനയത്തോടും വിടപറയാന്‍ തീരുമാനിച്ചു എന്നത് അവര്‍ സോഷ്യല്‍ മീഡിയലിലൂടെ അറിയിച്ചിരിയ്ക്കുന്നു എന്ന വാര്‍ത്ത ബോളിവുഡില്‍ നടുക്കം സൃഷ്ടിച്ചിരിയ്ക്കുന്നു. അഭിനയത്രികള്‍ അഭിനയ ലോകത്തുനിന്നും വിടപറയുന്നത്   ആദ്യമായ ഒരു സംഭവമല്ല. എന്നാല്‍ ഈ തീരുമാനം അവള്‍ പിന്‍തുടരുന്ന മതത്തിന്റെ നിര്ബന്ധപ്രകാരമാണോ എന്നതാണ് ചര്‍ച്ചാ വിഷയമായിരിയ്ക്കുന്നത്. 
 
മതവും, അഭിനയത്രിയും ഈ തീരുമാനം സ്വമേധയാ എടുത്തതാണെന്നു പറയുമ്പോഴും, ഇന്നലെവരെ അഭിനയത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഈ അഭിനയത്രിയുടെ പെട്ടെന്നുള്ള തീരുമാനത്തില്‍ എന്തെങ്കിലും മറുവശമുണ്ടോ  എന്നത് മാധ്യമങ്ങളിലും ജനങ്ങളിലും ആശങ്ക ഉളവാക്കിയിരിയ്ക്കുന്നു 
ബോളിവുഡിലെ പ്രശസ്ത നടി സൈറ വാസിമിന്റെതാണ് 'ഇനി താന്‍ അഭിനയരോഗത്തോടും ബോളിവുഡിനോടും വിട പറയുന്നു എന്ന തീരുമാനം. അഭിനയ രംഗത്ത് തുടരുന്നതിനാല്‍ ജീവിതത്തില്‍ സമാധാനവും, തനിയ്ക്ക് അല്ലാഹുവുമായുള്ള ബന്ധവും നശിയ്ക്കുന്നു' എന്നും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ സമൂഹത്തോട് പറഞ്ഞു എന്നതാണ് വാര്‍ത്ത. 

സാഹിദിന്റെയും സര്‍ക്വ വാസിമിന്റെയും മകളായി കാശ്മീരിലാണ് സൈറ വാസിം ജനിച്ചത്. 2016  ല്‍ പുറത്തിറങ്ങിയ 'ഡങ്കല്‍' എന്ന ഹിന്ദി ചലച്ചിത്രത്തിലെ ഗീത പൊഗട്ട് എന്ന മല്‍പിടുത്തത്തില്‍ മികവുതെളിയിച്ച ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രത്തിലൂടെ ഫിലിം ഫെയര്‍ അവാര്‍ഡും, നാഷണല്‍ അവാര്‍ഡും, അസാധാരണമായ അഭിനയം കാഴ്ചവച്ച ബാലനടിയ്ക്കുള്ള ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നുള്ള അവാര്‍ഡും നേടിക്കൊടുത്തു.   2017ല്‍ 'സീക്രട് സൂപ്പര്‍സ്റ്റാര്‍' എന്ന ചലച്ചിത്രത്തിലും മികച്ച കഥാപാത്രത്തെ ഇവര്‍ കാഴ്ചവച്ചതിനാല്‍ ഈ ചലച്ചിത്രം പല അവാര്‍ഡുകള്‍ക്കും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു..   'ദി സ്‌കൈ ഈസ് പിങ്ക്   എന്ന ഈ വര്ഷം ഒക്ടോബറില്‍ പ്രദര്ശനം ആരംഭിയ്ക്കാനിരിയ്ക്കുന്ന ഇവര്‍ അഭിനയിച്ച  ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങും 2019 മാര്‍ച്ചില്‍  അവസാനിച്ചിരിയ്ക്കുന്നു. 2019 ജൂണ്‍ 30 നാണു അഭിനയരംഗത്ത് നിന്നും വിരമിയ്ക്കുകയാണെന്ന തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ അറിയിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങളിലൂടെയും പല ചലച്ചിത്ര അഭിനയ നേതാക്കളും ഈ തീരുമാനത്തിനോടുള്ള അവരുടെ പ്രതികരണങ്ങള്‍ അറിയിച്ചു. വെറ്റിരന്‍ ആക്ടര്‍, അനുപം കെയര്‍ പറഞ്ഞത് ഇതാണ് 'പതിനെട്ടു പത്തൊമ്പതു വയസ്സുള്ള നല്ലൊരു ഭാവിയുള്ള ഒരു അഭിനയത്രി ഇത്തരം ഒരു തീരുമാനം എടുക്കുന്നതില്‍ ദുഖമുണ്ട്. എങ്കിലും തീരുമാനം എടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. തീരുമാനം തീര്‍ത്തും അവരുടേതാണ്.  മതത്തിനുവേണ്ടിയാണ് ഈ തീരുമാനം എന്ന പ്രസ്താവനയില്‍ നിന്നും ഈ തീരുമാനത്തിന് പുറകില്‍ മതത്തിന്റെ സമ്മര്‍ദ്ദം ഉണ്ടോ എന്ന സംശയത്തിന് ഇടനല്‍കുന്നു'  
ഒരു വ്യക്തിയില്‍ അന്തര്‍ലീനമായ അവരുടെ കഴിവുകള്‍ ഒരു മതത്തിനോ ജാതിയ്‌ക്കോ അവകാശപ്പെട്ടതാണോ? വ്യക്തിപരമായ കഴിവുകളെ ജാതിവത്കരിയ്‌ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

ഓരോരുത്തരിലും പ്രകടമാകുന്ന കഴിവുകള്‍ അവരുടെ വ്യക്തിപരമായ കഴിവുകളും അതിലുള്ള ഉയര്‍ച്ച ഒരുപക്ഷെ അവരുടെ കഠിനാദ്ധ്വാനവും ആകാം. പ്രാചീന കാലങ്ങളില്‍ ഓരോ ജാതിയ്ക്കും വര്‍ഗ്ഗത്തിനും ഒരു പ്രത്യേക തൊഴില്‍ എന്ന വിവേചനം ഉണ്ടെന്നുണ്ടായിരുന്നു. എന്നാല്‍ ഇത് അന്ന് കാലത്തുള്ള മനുഷ്യനില്‍ നിന്നും, ഒരുപക്ഷെ അന്നത്തെ സാഹചര്യം അതായിരുന്നിരിയ്ക്കാം, സംഭവിച്ച ഒരു തെറ്റാണെന്നും മനസ്സിലാക്കിയ വിദ്യാഭ്യാസ സമ്പന്നര്‍ അതിനെ ഇന്ന് തിരുത്താന്‍ ശ്രമിയ്ക്കുന്നു. ഇന്ന് അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തി എന്താണെങ്കിലും അതവന്റെ ഉദ്യോഗമാണ്. പണ്ട് കാലങ്ങളില്‍ സ്വര്‍ണ്ണ പണി ചെയ്തിരുന്നത് തട്ടാനായിരുന്നു, മരപ്പണി ചെയ്തിരുന്നത് ആശാരിയായിരുന്നു, ക്ഷൗരം ചെയ്തിരുന്നത് ക്ഷുരകന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യങ്ങള്‍ മാറിയിരിയ്ക്കുന്നു. ബ്യുട്ടി സലൂണ്‍, ബ്യുട്ടി പാര്‍ലര്‍ എന്നി രംഗങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത് ക്ഷുരകന്മാര്‍ അല്ല. തലമുടി വെട്ടുന്നതിലും പേരുകേട്ടവരായി എത്രയോ പേരുണ്ട്.   ഇവര്‍ കലാകാരാണ്, ഈ തൊഴില്‍ അവരുടെ കലയാണ്. ജാവേദ് ഹബീബ് അധുനാ അക്തര്‍, സാവിയോ പെരേര എന്നിവരൊക്കെ വളരെ പേരുകേട്ട ഹെയര്‍ കട്ടിംഗ് ആര്‍ട്ടിസ്റ്റുകളാണ്. മുന്‍കൂട്ടി സമയം നിശ്ചയിച്ച തീരുമാനിച്ചെങ്കില്‍ മാത്രമേ ഇവരെ കാണാന്‍ പോലും   പറ്റുകയുള്ളു, ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന എല്ലാവരും തട്ടാന്മാരല്ല. മനോഹരമായ മരകൊത്തുപണികള്‍ ചെയ്യുന്നവരെല്ലാവരും  ആശാരിമാര്‍ ആയിരിയ്ക്കണമെന്നില്ല ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രം.  ഇങ്ങനെ പല മതക്കാരും പല തൊഴിലുകളില്‍ തന്റെ മികവ് തെളിയിച്ചതായി കാണാം. ഓരോ വ്യക്തിയ്ക്കും അവന്റെ കഴിവില്‍ സ്വയം അഭിമാനിയ്ക്കാം.  ഇവിടെ ഇവര്‍ തിരഞ്ഞെടുക്കുന്ന തൊഴില്‍ സ്വയം അഭിരുചിയ്ക്കനുസൃതമായതാണ്.   അപ്പോള്‍ മതമോ, ജാതിയോ    അല്ല അവനവന്റെ ഉള്ളിലുള്ള അഭിരുചിയാണ് തൊഴില്‍ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് കാരണമാകുന്നത് എന്നിവിടെ വ്യക്തമാണ്. 

സൈറ വാസിമെന്ന അനുഗ്രഹീത കലാകാരിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ സംശയിയ്ക്കുന്നതു പോലെ ഒരു മതമാണ് അവരെ അഭിനയം എന്ന രംഗത്തുനിന്നും, തന്റെ ഉദ്യോഗത്തില്‍ നിന്നും, അഭിരുചിയില്‍ നിന്നും പിന്തിരിയിപ്പിയ്ക്കാന്‍ കാരണമായതെങ്കില്‍ അത് ഒരു വ്യക്തിയോട് ചെയ്യുന്ന അന്യായമാണ്.  ചെയ്യുന്ന തൊഴില്‍ അവര്‍ നില്‍ക്കുന്ന മതത്തിനു ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നതാണെങ്കില്‍ മാത്രമാണ് മതത്തിനു അനുശാസിയ്‌ക്കേണ്ടതുള്ളൂ. എങ്കിലും അവിടെയും വ്യക്തിസ്വാതന്ത്രം എന്ന ഒന്നുണ്ട്.  

ഒരു വ്യക്തിയുടെ കഴിവിനെ അവന്റെ ജന്മം അവകാശപ്പെടുന്ന മതത്തിന്റെ ചട്ടക്കൂടില്‍ നിന്നും, മതം വ്യാഖ്യാനിയ്ക്കുന്ന കാഴ്ചപ്പാടില്‍ നിന്നും നോക്കികൊണ്ട് അവരുടെ ജന്മസിദ്ധമായ കഴിവുകള്‍ക്ക് കടിഞ്ഞാണ്‍ ഇടുകയാണെങ്കില്‍ മതം ആ വ്യക്തിയുടെ വ്യക്തിത്വത്തെ ഇല്ലാതാക്കി പുതിയൊരു വ്യക്തിത്വം അവരെ അടിച്ചെല്‍പ്പിയ്ക്കുന്നു എന്ന് പറയാം. വ്യക്തിപരമായ നല്ല കഴിവുകള്‍ പരിപോഷിപ്പിയ്ക്കുന്നത് മതപരമായ ഏതെങ്കിലും കാരണത്താല്‍ അരുത് എന്ന് അനുശാസിയ്ക്കുന്നുവെങ്കില്‍ ആ മതം ആ വ്യക്തിയോട് നിര്‍ബന്ധിതമായി ചെയ്യുന്ന അനീതി എന്ന് പറഞ്ഞു കൂടെ? 


 മതവിധേയത്വവും, വ്യക്തിത്വവും(എഴുതാപ്പുറങ്ങള്‍ -41 -ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
josecheripuram 2019-07-03 09:16:09
If Religions believe & teach God created us with a free will,Then why you try to control us,is it not against God's will?
Mathew V. Zacharia. New Yorker 2019-07-03 09:20:24
Jyothi Lakshmi Nambiar: I admire the decision of actress Sira. It is because of her conviction from the Divine experience not pressured from any sect. Spiritual awakening is a personal Divine experience. By the grace of God I encountered such experience in 1986. Thereupon I was blessed to give up many carnal desires. My personal experience, I contribute to " Born Again ".
Mathew V. Zacharia, New Yorker  
P R G 2019-07-03 11:18:21
അഭിനയം നിർത്തുന്നു എന്നത് നടി സൈറയുടെ വ്യക്തിപരമായ കാര്യം. 

സൃഷ്ടാവ് നമ്മെ ഒരേരുത്തരേയും സൃഷ്ടിച്ചിരിക്കുന്നത് സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ് എന്ന് ഓരോമതവും നമ്മെ പഠിപ്പിക്കുന്നു.  മതത്തിന്റെ പേരിൽ നമ്മെ നിയന്ത്രിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല.
Religion is Slavery 2019-07-03 11:45:49

Spirituality is not Divine; it is a mirage developed by the Neurons in the human brain.  We don’t know yet whether Animals has spiritual feeling. All biological beings are made of Chemicals. These chemicals act & react with the Electricity in the body, that is Life. When the flow of electricity stops, it is death. Humans are not different from other beings biologically. But humans think they are different, a special creation. Some even think they are an event. No matter who you become or how much wealth you acquire, all die. Don’t get fooled by the religious myths of heaven & hell. Don’t be an ignorant to believe that after death you are going to sit in the lap of some religious patriarch. The poor, rich, educated, uneducated, religious, atheist, rationalist- all die to return to the Earth to be broken down to the elements of which they are made of. Spirituality is a temporary feeling. ‘Born again’ is just an individual feeling- a foolish ego.

 Sankara once stated; if my hand is cut, I still live, if my leg is cut, I still live; what is left is me. But he failed to say if the throat is cut first, you will die. What is life? It is the sum total of all the bioelectric- chemical activity. It is said, when the first cunning man met the first idiot- religion was born. Religion is dominating, cunning, cheating, fooling & slavery. The cunning will always use religion to exploit, cheat & dominate others. Education, social positions won’t free us from the bondage of religion. Religion is like the Spider web. Religion is a cunningly crafted art to fool the humans and hold them under its power. A strong-minded freethinker, a rationalist can come out of the prison of religion. It is not hard or complicated. You have to try deliberately to be free. Your intellectual laziness will always prompt you to be a slave. Religion is a false comfort zone for many, especially for those who refuse to be rational.

 Don’t waste your time thinking about a future Paradise. Enjoy the paradise in this life, every moment, every day; 365 days. Make your life a paradise. If you live for a paradise that is created by someone else; you can get kicked out. So; be a paradise. If you are a paradise, no one can kick you out.  - andrew

Sudhir Panikkaveetil 2019-07-03 14:05:03
Anthappan 2019-07-03 18:17:48
Spirit a fascinating aspect of human being 
"The human spirit is a component of human philosophy, psychology, art, and knowledge - the spiritual or mental part of humanity. While the term can be used with the same meaning as "human soul", human spirit is sometimes used to refer to the impersonal, universal or higher component of human nature in contrast to soul or psyche which can refer to the ego or lower element. The human spirit includes our intellect, emotions, fears, passions, and creativity.

In the models of Daniel A. Helminiak and Bernard Lonergan, human spirit is considered to be the mental functions of awareness, insight, understanding, judgement and other reasoning powers. It is distinguished from the separate component of psyche which comprises the entities of emotion, images, memory and personality"
Jack Daniel 2019-07-03 18:30:48
Jose has spiritual insight and I will take it
Christian Brothers 2019-07-03 18:55:21
" Thereupon I was blessed to give up many carnal desires."  -So, brother, you have some left over carnal desires out of the many you have and you claim that you are born again? 

Man, you have to fight this to end of your life and be a born again on daily basis.  I subdue my carnal desires with Christian Brothers and have the beatitude. 
Das 2019-07-04 01:48:32

 

Great endeavor Jyoti !  The role and significance of author is absolutely encouraging around; perhaps alright from the writer’s point of view. However, I have a different view point altogether to show-case that every individual has own rights, way of thinking including freedom of expression, considered to be a fundamental right, & ultimate decision lies on Sira that be admired, that's all… 

 

മര്യാദ 2019-07-04 11:20:20
വെറും ഒരു കിംവദന്തിയുടെ വാലിൽ പിടിച്ച് എഴുത്തുകാരി ഒരു മതത്തിനെ വിമർശിക്കുന്നത് മര്യാദയില്ലായ്മയായിപ്പോയി.
Muralidharan k 2019-07-05 00:35:55
ഇന്ത്യ വീണ്ടും 19-)0 നൂറ്റാണ്ടിലേക്ക്  മടങ്ങുകയാണോ? കാരണം ഇപ്പോൾ ഒരു മത രാഷ്ട്രീയ ബാന്ധവം ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന എന്നതിന്റെ തെളിവാണ് ഈ നടിയുടെ അഭിനയത്തിൽ നിന്നും വിരമിക്കൽ എന്നു തോന്നുന്നു .ഇതു എന്തായാല്ലും രാജ്യത്തിന്റെ പൂരോ ഗതിയെ പിന്നോട്ട് വലിക്കും എന്നതിന് സംശയമില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക