Image

ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്

ഫോട്ടോ: ജോണ്‍ കെ. ജോസഫ് Published on 03 July, 2019
ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി (നേരത്തെ സെന്റ് മേരീസ്) സീറോ മലബാര്‍ ചര്‍ച്ചില്‍ 9 വര്‍ഷത്തെ സേവനത്തിനു ശേഷം ന്യു യോര്‍ക് വെസ്റ്റ് ചെസ്റ്ററിലെ ആര്‍മങ്ക് സെന്റ് പാട്രിക്ക് പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന ഫാ. തദ്ദേവൂസ് അരവിന്ദത്തിനു ഇടവക സമൂഹം സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ് നല്കി.

ഫ്‌ലോറിഡ ടാമ്പയില്‍ സേവനമനുഷ്ടിക്കുന്ന ഫാ. റാഫേല്‍ അമ്പാടന്‍ പുതിയ വികാരിയായി വെള്ളിയാഴ്ച ചാര്‍ജെടുക്കും.

കഴിഞ്ഞ ഞായറാഴ്ച വി. കുര്‍ബാനക്കു ശേഷമായിരുന്നു വികാര നിര്‍ഭരമായ യാത്രയയപ്പ്. ഒന്‍പത് വര്‍ഷത്തെ സ്‌നേഹബന്ധങ്ങള്‍ വിട്ടു പിരിയുമ്പോള്‍ സ്വന്തംവീട് വിട്ടു പോകുന്ന ദുഖമാണുതന്റെ ഉള്ളിലെന്ന് പ്രശസ്ത ഗാനരചയിതാവും സീറോ മലബാര്‍ കുര്‍ബാനയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ സംവിധായകനുമായ ഫാ. അരവിന്ദത്ത് പറഞ്ഞു. മൂന്ന് വര്‍ഷവും മൂന്നു മാസവും പ്രായമായ തന്റെ നായ ബോണിയും തന്നോടൊപ്പം പോരുന്നു.

സീറോ മലബാര്‍ സഭാംഗങ്ങങ്ങള്‍ക്കു വേണ്ടി മലയാളത്തിലും അമേരിക്കന്‍ ഇടവകക്കാര്‍ക്കു വേണ്ടി ഇംഗ്ലീഷിലും വി. കുര്‍ബാന അര്‍പ്പിക്കുകയും രണ്ട് ഇടവകക്കാര്‍ക്കും വേണ്ടി സേവനമനുഷ്ടിക്കുകയും ചെയ്ത ഈ കാലത്ത് ലഭിച്ച സ്‌നേഹാദരവുകള്‍ ഹ്രുദയത്തെ സന്തോഷഭരിതമാക്കുന്നു.സ്ഥലം മാറിയാലും വി. കുര്‍ബാനയിലൂടെ യേശുവില്‍ നാം ഒന്നായിരിക്കും.

തന്റെ വിടപറയല്‍ സമ്മാനമായി പള്ളിയില്‍ രണ്ടു മുഴുകുതിരി സ്റ്റാന്‍ഡുകള്‍ സ്ഥാപിച്ചതില്‍ നന്ദിയുണ്ട്. വിശുദ്ധരോടുള്ള വണക്കമായി ആ മെഴുകു തിരികള്‍ കത്തിക്കുക.

തിങ്കള്‍, ഞായര്‍ ദിനങ്ങളിലൊഴിച്ച് എല്ലാ ദിവസവും പള്ളിയില്‍ നോവേനആരംഭിക്കാനായി. ചൊവ്വാ മുതല്‍ വെള്ളി വരെ വൈകിട്ട് 6:30-നു കുര്‍ബാനയും നൊവേനകളും. ശനിയാഴ്ച രാവിലെ 9-നു നിത്യ സഹായ മാതാവിനോടുള്ള നൊവേന.

ഇവിടെ വി. കുര്‍ബാന അര്‍പ്പിക്കുന്നതും കൊയറിനു നേത്രുത്വം കൊടുക്കുന്നതും കുട്ടികളും യുവജനതയുമായുള്ള ബന്ധങ്ങളും പൊതുയോഗവും മീറ്റിംഗുകളുമെല്ലാം തന്നില്‍ നഷ്ടബോധം ഉണ്ടാക്കുന്നു. ഇടവകയിലെ കുടുംബംഗങ്ങളുമായുള്ള നല്ല ബന്ധം എന്നും തന്റെ മനസില്‍ ഉണ്ടാവും.

ഇപ്പോഴെന്ന പോലെ ഇനിയും നന്മയില്‍ ജീവിക്കുന്ന ജനമായി തുടരുക. വിടപറയലുകള്‍ വേര്‍പാടിന്റെ ദുഖത്തില്‍ നിന്നു കരകയറാനുള്ള മാര്‍ഗമാണ്. എന്റെ പൂര്‍ണ ഹ്രുദയത്തോടെ നിങ്ങള്‍ക്ക് സേവനമെത്തിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റുകളും കുറവുകളും വന്നിട്ടുണ്ട്. പലരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. ചിലരോട് വേണ്ടത്ര കരുതലോടെ പെരുമാറാനായില്ല.ചിലപ്പോള്‍ തെറ്റായ തീരുമാനനങ്ങള്‍ എടുത്തിട്ടുണ്ട്. പിടിവാശി കാണിച്ചിട്ടുണ്ട്...അവ സദയം ക്ഷമിക്കുക. എനിക്കു വേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക. വി. കുര്‍ബാനയില്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കും-അച്ചന്‍ പറഞ്ഞു.

ജൂണ്‍ 30 , ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ തദേവൂസ് അച്ചനോടൊപ്പം ഫാദര്‍ എബ്രഹാം വല്ലയില്‍, ഫാദര്‍ ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാദര്‍ ജോര്‍ജ് മാളിയേക്കല്‍, ഫാദര്‍ വിനോദ് മഠത്തിപ്പറമ്പില്‍, ഫാദര്‍ ആന്‍സലേം, ഫാദര്‍ ഗ്രേസ് ഹ്യൂജ്എന്നിവരും സഹകാര്‍മ്മികരായി

യാത്രയയപ്പില്‍ഐഡന്‍ ആന്റണി, അനറ്റ് മുരിക്കന്‍, ജസ്റ്റിന്‍ ജിജോ എന്നിവര്‍ കുട്ടികളെ പ്രതിനിധീകരിച്ച് അച്ചന് ആശംസകള്‍ നേര്‍ന്നു. ഒപ്പം അവരുടെ അച്ചനുമായുള്ളസ്‌നേഹവും നന്ദിയും എടുത്തുപറയുകയുംചെയ്തു.

ആഷ്‌ലി കാടംതോട്, ഫ്രാങ്കോ തോമസ് എന്നിവര്‍ യൂത്ത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അച്ചന് ആശംസകള്‍ നേര്‍ന്നു. ശക്തവും പ്രവര്‍ത്തന നിരതവുമായ ഒരു യൂത്ത് ഗ്രൂപ്പ് വളര്‍ത്തിയെടുക്കുന്നതില്‍ അച്ചന്റെ നിര്‍ദേശത്തിനുംസഹായത്തിനും സഹകരണത്തിനും അവര്‍ അച്ചന് നന്ദി പറഞ്ഞു.

ഓര്‍മ്മകളും അനുഭവങ്ങളും ചിത്രങ്ങളിലും അക്ഷരങ്ങളിലുമായി കുട്ടികള്‍ നിര്‍മ്മിച്ച ഒരു സ്‌ക്രാപ്പ് ബുക്ക് ഫ്‌ലോറെന്‍സ് തോമസ് അച്ചന് സമ്മാനിച്ചു.

സി.സി.ഡി സ്‌കൂളിനെയും മലയാളം സ്‌കൂളിനെയും പ്രതിനിധീകരിച്ച് സംസാരിച്ച സിന്ധു തോമസ് അച്ചന്‍ കുട്ടികളോട് എത്രമാത്രംകരുതലോടും സ്‌നേഹത്തോടുമാണ് പെരുമാറിയിരുന്നതെന്ന് പല ഉദാഹരണങ്ങളിലൂടെ എടുത്തു പറയുകയുണ്ടായി.

ഇവരുടെയൊക്കെ വാക്കുകളില്‍നിന്നും ഒന്ന് വ്യക്തമായിരുന്നു. കുട്ടികളുടെയും യൂത്തിന്റെയും ആത്മീയ വളര്‍ച്ചയില്‍ അച്ചന്റെ സ്വാധീനം.അവര്‍ക്കു കൊടുത്ത പ്രോത്സാഹനത്തിനും സഹായത്തിനും അവരുടെ നന്ദിയും കടപ്പാടും. അവര്‍ക്കിടയില്‍ അച്ചനുള്ള വിലയേറിയ സ്ഥാനം.

ഞായറാഴ്ച്ചകളില്‍ കുട്ടികള്‍ക്കായി ഇംഗ്ലീഷില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന അവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കി.

തുടര്‍ന്ന് ഇടവകാംഗങ്ങളായ ജോസഫ് ഇല്ലിപ്പറമ്പില്‍, ജേക്കബ് ചൂരവടി, ജോസഫ് വാണിയപ്പിള്ളി, സണ്ണി ജെയിംസ്, ജേക്കബ് റോയ്, ജെയിന്‍ ജേക്കബ് എന്നിവര്‍ ആശംസകള്‍ നേരുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഓറഞ്ച്ബര്‍ഗ് സൈക്കിയാട്രിക് സെന്ററിലെ പള്ളിയില്‍ നിന്നും വെസ്ലി ഹില്‍സിലേക്കുള്ള മാറ്റത്തെ ഈജിപിറ്റില്‍ നിന്നും ഇസ്രായേല്‍ ജനത്തെ നയിച്ച മോശയുമായ് പലരും താരതമ്യം ചെയ്തു.

ഫാദര്‍ ജോര്‍ജ് മാളിയേക്കലിന്റെ വാക്കുകള്‍ ഇങ്ങനെ: നമുക്കൊരു കെട്ടിടം പണിയാം, ഒരു കാര്‍ വാങ്ങാം. എന്നാല്‍ ഒരു വീടുണ്ടാക്കാന്‍, ഒരു കമ്മ്യൂണിറ്റി രൂപീകരിക്കാന്‍ അത്ര എളുപ്പമല്ല. അതിന് ഭൗതികതയെക്കാള്‍ മാനവികതയും ആത്മീകതയും ആവശ്യമാണ്. തദ്ദേവൂസച്ചന്‍ ഇവിടെ ഒരു കമ്മ്യൂണിറ്റി സ്ഥാപിച്ചു.

ട്രസ്റ്റീസ് ആയ ജോസഫ് കാടംതോട്, ആനി ചാക്കോ, ജിജോ ആന്റണി, നിര്‍മല ജോസഫ് എന്നിവര്‍ ആശംസയും നന്ദിയും പറയുകയും അച്ചന് ഇടവകയുടെ പേരില്‍ പ്ലാക്ക് നല്കി ആദരിക്കുകയും ചെയ്തു.

ഹോളി ഫാമിലി ചര്‍ച്ച് എന്ന ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തില്‍ സഹകരിച്ചവരോട്, ഇടവകാംഗങ്ങളോട് അച്ചന്‍ നന്ദി പറഞ്ഞു. ജീവിതത്തില്‍ തങ്ങള്‍ക്കും പൗരോഹിത്യം സ്വീകരിക്കണം എന്ന് താല്‍പ്പര്യം പറഞ്ഞ പത്തിലേറെ കുട്ടികളോട് അച്ചന്‍ തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. അതേത്തുടര്‍ന്ന് ദേവാലയത്തില്‍ പുതുതായി സ്ഥാപിച്ച മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ത്ഥിച്ചു.

വിശുദ്ധകുര്‍ബാനയുടെ സമാപനശേഷം അച്ചന്‍ ഓരോ കുടുംബങ്ങളെയും വ്യക്തികളെയും അനുഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു.

ജിയാ വിന്‍സെന്റ്, എയ്മി ചാക്കോ കിഴക്കേക്കാട്ടില്‍ എന്നീ കുട്ടികള്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. അച്ചന്‍ ഈ ഇടവകയില്‍ വന്നതുമുതലുള്ളതങ്ങളുടെ അനുഭവങ്ങളും, ഫോട്ടോകളും അച്ചന്‍ എഴുതിയ പാട്ടുകളും കോര്‍ത്തിണക്കി ആശംസകളുമായി അമാന്‍ഡ കാടംതോട് ഒരുക്കിയ സ്ലൈഡ് ഷോ അതീവ മനോഹരമായി
ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്ഫാ. തദ്ദേവൂസ് അരവിന്ദത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയ്പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക