Image

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കും: മുഖ്യമന്ത്രി

Published on 30 April, 2012
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കും: മുഖ്യമന്ത്രി
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ എന്‍ഡോസള്‍ഫാനെതിരായ പഠന റിപ്പോര്‍ട്ട് കീടനാശിനി കമ്പനി പ്രതിനിധിയുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്ത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭീമമായ തുകയാണ് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടത്. ഇത് കമ്പനിയില്‍ നിന്നുകൂടി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിഗമനങ്ങള്‍ ഏകപക്ഷീയമാണെന്ന് വരാന്‍ പാടില്ല. എതിര്‍ഭാഗത്തിന്റെ വാദവും പരിശോധിക്കേണ്ടതുണ്‌ടെന്നും കത്തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക