Image

'ഡോര്‍ ഓഫ് ഗ്രേസ്' ജൂലൈ 27 ന് ബെര്‍മിംഗ്ഹാമില്‍

Published on 04 July, 2019
'ഡോര്‍ ഓഫ് ഗ്രേസ്' ജൂലൈ 27 ന് ബെര്‍മിംഗ്ഹാമില്‍


ബെര്‍മിംഗ്ഹാം: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ' അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളുമായി കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്ക്കായി പ്രത്യേക അവധിക്കാല ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഡോര്‍ ഓഫ് ഗ്രേസ് ' ജൂലൈ 27 ന് (ശനി) ബെര്‍മിംഗ്ഹാമില്‍ നടത്തുന്നു. 

കണ്‍വെന്‍ഷന്‍ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. 

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് 'ഡോര്‍ ഓഫ് ഗ്രേയ്‌സ്'. 
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വന്‍ഷനിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം: സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്, ബെര്‍മിംഗ് ഹാം ആ 35 6ഖഠ.

വിവരങ്ങള്‍ക്ക്: ജിത്തു ദേവസ്യ ?07735 443778?.

റിപ്പോര്‍ട്ട്:ബാജു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക