Image

സര്‍ഗ്ഗവേദി ജൂലൈ 7 ന് പ്രൊഫസര്‍ എം. എന്‍. കാരശ്ശേരിയുമായി സംവാദം സംഘടിപ്പിക്കുന്നു

Published on 04 July, 2019
സര്‍ഗ്ഗവേദി ജൂലൈ 7 ന് പ്രൊഫസര്‍ എം. എന്‍. കാരശ്ശേരിയുമായി സംവാദം സംഘടിപ്പിക്കുന്നു
ന്യുയോര്‍ക്ക് കേരളാ സെന്ററിന്റെയും സര്‍ഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രശസ്ത വാഗ്മിയും സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം. എന്‍. കാരശ്ശേരിയുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു.

സ്ഥലം : കേരളാ സെന്റര്‍, ന്യുയോര്‍ക്ക്
തിയതി : 2019 ജൂലൈ 7 ഞായര്‍
സമയം :വൈകുന്നേരം 5 മണി

വിഷയം: മതവിശ്വാസത്തിലും സാമൂഹ്യപുരോഗതിയിലും സാംസ്ക്കാരിക നായകരുടെ പങ്ക്

ഡിന്നറോടുകൂടി സമാപിക്കുന്ന സൗഹൃദ സംവാദം എല്ലാ സഹൃദയരും
പങ്കെടുത്തു  വിജയിപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.

സര്‍ഗ്ഗവേദിക്കുവേണ്ടി, പി. ടി. പൗലോസ്  (516 366 9957 ); ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013 )

Join WhatsApp News
josecheripuram 2019-07-04 23:05:41
I being with all these so called, Who  say I'am the Christ.I came from Kerala,You listen to me.I saw  the wrath.
josecheripuram 2019-07-04 23:41:03
I saw some "Vadam".
Sudhir Panikkaveetil 2019-07-05 08:51:47
ജാതിക്കും മതത്തിനും വളരെ പ്രാധാന്യം 
നൽകുന്ന അമേരിക്കൻ മലയാളി 
സമൂഹത്തിനു ബഹുമാന്യനായ  കാരശ്ശേരി 
മാഷുടെ പ്രഭാഷണം സഹായകമാകും. 
മതപരമായ സമ്മേളനങ്ങളിൽ ഹാൾ 
നിറഞ്ഞുകവിയുന്നു. സാംസ്കാരികമായ 
ചർച്ചകൾക്കും ഒത്തുചേരലുകൾക്കും ഹാൾ പകുതിയും 
ശൂന്യം ,
വിദ്യാധരൻ 2019-07-05 13:10:32
"യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതില്‍
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാനരാശിയില്‍"

നാട് ഓടുമ്പോൾ നടുവേ ഓടുന്നവർക്കേ ഇനി സാഹിത്യത്തിലും രക്ഷയുള്ളൂ . മതം മനുഷ്യരെ ഭ്രാന്തു പിടിപ്പിക്കുന്ന കറുപ്പാണ്. അത് തന്നെ ജനത്തെ കോരി കുടിപ്പിക്കുക . സാഹിത്യം പോയി തുലയട്ടെ 
Saji Karimpannoor 2019-07-05 12:32:27
 Wish all the Success ന്യുയോര്‍ക്ക് കേരളാ സെന്റര്‍ &സര്‍ഗ്ഗവേദി...



josecheripuram 2019-07-05 13:06:47
We are the host&we respect our guest.Don't take our hospitality as our weakness.
josecheripuram 2019-07-05 14:19:02
We made a Kerala center,please come& enjoy it.Don't you want to get out of your  monotonous life?
Kerala Center Non-Fan 2019-07-05 14:54:51
I don't know Mr. Cheripuram what is your position in Kerala centre to invite people. You may invite people to Sargavedi. that is ok. have you noticed some act there as if they own & control everything even if it is rented by someone. - NY
vaayanakaran 2019-07-05 15:12:02
സാംസ്കാരിക നായകന്മാർ അവരുടെ  വയറു എങ്ങനെ നിറയ്ക്കാമെന്നാണ് ചിന്തിക്കുന്നത്. അപ്പോൾ മതങ്ങൾ വളച്ചൊടിക്കപ്പെടും 
പുരോഗതിയിൽ ചില്ലറ വിട്ടുവീഴ്ച്ച ചെയ്യും..അമേരിക്കൻ 
മലയാളി എന്തിനാണ് അത് ചർച്ച ചെയ്യുന്നത്. 
ഞങ്ങളുടെ പ്രിയങ്കരനായ പ്രൊഫസ്സർ സാറിനെ 
ആ കർമ്മം നിർവഹിക്കാൻ എന്തിനു ഏൽപ്പിക്കുന്നു.
ഇക്കാലത്ത് സാഹിത്യത്തിന് വിലയൊന്നുമില്ല.
അപ്പോൾ പിന്നെ സഹായത്തിനു എത്തുന്നത് 
മതം തന്നെ. എഴുത്തുകാർ മതത്തെക്കുറിച്ച് 
എഴുതി അംഗവിഹീനരാകുക, വീരമൃത്യു വരിക്കുക .
ഇനിയുള്ള കാലം അതിനായി കാത്തിരിക്കാം. 


നിഴലുകളെ ഭയപ്പെടാതിരിക്കൂ 2019-07-05 16:29:29
ആതിഥ്യ മരിയാദ പ്രമാണിച്ച് അതിഥി പറയുന്നത് അതേപടി വിഴുങ്ങി എഴുനേറ്റുപോകണം എന്നാണോ, സാഹിത്യകാരനും കവിയുമായ ജോസ് ചെരിപുറം പറയുന്നത്?  കപടധാരികളല്ലാത്ത കലാകാരൻ, എഴുത്തുകാരൻ, ചിന്തകർ,  എല്ലാം ഒഴുക്കിനെതിരെ നീന്തുന്നവർ ആണ്. അവർക്ക് മാത്രമേ സമസ്‌കാരികമായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. അവർ മരണ ശേഷവും പൂജിക്കപ്പെടുന്നു .  എങ്ങനെ കേരളത്തിൽ നിന്ന് വരുന്ന സാഹിത്യകാരന്മാർ അമേരിക്കയിലെ എഴുത്തുകാരെ പുച്ഛിക്കാതിരിക്കും ? 

പിന്നെ ഞങ്ങൾ പേരില്ലാതെ എഴുതുന്നത് ഭയം കൊണ്ടല്ല . മുഖമുള്ളവരും ഭീരുക്കളുമായവർ, ഞങ്ങളെ വേട്ടയാടാതിരിക്കാൻ വേണ്ടിയാണ്.  പേര് വയ്ക്കാതെ എഴുതുന്നത് ബുദ്ധതിപരമായ ഒരു നീക്കം മാത്രമാണ് .  നിഴലുകളെ ഭയപ്പെടാതിരിക്കൂ ചെരിപുരം 

 
അരപ്പിരി ഇളകിയാതാർക്കാണ് 2019-07-05 19:04:23
ആരെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് മത പ്രസംഗം നടത്താൻ പോകുന്ന സാഹിത്യകാരനും ആതിഥേയരെപ്പോലെ കുറ്റവാളിയാണ്.  

"പണമാം മുന്തിരി കൊടുത്താൽ കാണാം 
മനുഷ്യകുരങ്ങന്റെ ചാട്ടം 
അരപ്പിരി ഇളകിയാതാർക്കാണ് 
എനിക്കല്ല എല്ലാർക്കും എല്ലാർക്കും പിരിയിളക്കം
Like Chains & Balls 2019-07-06 05:36:54
 Religion & Faith are not different from Politics. The Devotee is in chains & balls imprisoned in dark cells. Only hard working truth seekers can emancipate from the Slavery of religion & politics. -andrew 
observer 2019-07-06 08:06:48
ശുദ്ധ സാഹിത്യം ഒന്നാസ്വദിക്കാം എന്ന് വച്ചാൽ 
അടിമകളും അതിന്റെ വക്താക്കളും സമ്മതിക്കില്ല 
ഇവനൊന്നും മത ചങ്ങലയിൽ നിന്ന് മോചനമില്ല 
സർഗ്ഗവേദി ഒരു പള്ളിയോ അമ്പലമോ ആക്കുക 
പ്രൊഫസ്സർ പ്രധാന പൂജാരി ആക്കുക 
കാള പ്രസവിച്ചു 2019-07-06 08:49:18
കാള പ്രസവിച്ചു എന്നും പറഞ്ഞ് സ്ഥലത്ത പ്രധാന കമന്റർമാർ കയറും കൊണ്ട് ഇറങ്ങിയിട്ടുണ്ട്
വയറ്റാട്ടി സരസു 2019-07-06 09:53:59
കാള പെറ്റു എന്ന് വയറ്റാട്ടി പറഞ്ഞാല്‍ പലരും പാല്‍ വാങ്ങാനും വരും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക