Image

ഗദ്ദാഫിയുടെ മന്ത്രി സഭാംഗം വിയന്നയില്‍ മുങ്ങിമരിച്ചു

Published on 30 April, 2012
ഗദ്ദാഫിയുടെ മന്ത്രി സഭാംഗം വിയന്നയില്‍ മുങ്ങിമരിച്ചു
വിയന്ന: മുന്‍ ലിബിയന്‍ ഭരണാധികാരി മുഹമ്മദ്‌ ഗദ്ദാഫിയുടെ മന്ത്രിസഭാംഗത്തെ വിയന്നയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിയന്നയിലെ ഡാന്യൂബ്‌ നദിയിലാണ്‌ മുന്‍ എണ്ണ വകുപ്പ്‌ മന്ത്രി ഷുക്രി ഖനീമിനെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഖനീം അബദ്ധത്തില്‍ നദി വീണതാകാമെന്ന്‌ പോലീസ്‌ പറഞ്ഞു. എന്നാല്‍ യഥാര്‍ഥ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യക്തമാക്കാമെന്നും അധികൃതര്‍ അറിയിച്ചു. ജനാധിപത്യ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ട മുന്‍ ലിബിയന്‍ മേധാവി മുഅമ്മര്‍ ഗദ്ദാഫിയുടെ മന്ത്രിസഭയിലെ പ്രബലനായിരുന്നു ഖനീം. പ്രക്ഷോഭം മുറുകിയതോടെ ഇദ്ദേഹം ഓസ്‌ട്രിയയിലേയ്‌ക്കു പലായനം ചെയ്യുകയായിരുന്നു. ഇതൊരു അപകടമരണമാണെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പോലീസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക