Image

അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍

Published on 30 April, 2012
അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍
വയനാട്‌: അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ടാണ്‌ സംഭവം. മദ്യം നല്‍കിയശേഷം കുട്ടിയെ അച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു. അവശയായ കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

മുമ്പും കുട്ടിയുടെ പിതാവ്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന്‌ അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന്‌ മദ്യം നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക