Image

വൈദ്യുതി ബോര്‍ഡിനെ ഉടന്‍ കമ്പനിയാക്കും: ആര്യാടന്‍

Published on 30 April, 2012
വൈദ്യുതി ബോര്‍ഡിനെ ഉടന്‍ കമ്പനിയാക്കും: ആര്യാടന്‍
മലപ്പുറം: വൈദ്യുതി ബോര്‍ഡിനെ ഉടന്‍ കമ്പനിയാക്കുമെന്നു വെദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പ്രസ്‌താവിച്ചു. എന്നാല്‍ കമ്പനിയില്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ ഓഹരി നല്‍കില്ല. കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാറാണ്‌ കമ്പനി രജിസ്റ്റര്‍ ചെയ്‌തത്‌. ബോര്‍ഡിന്റെ ആസ്‌തികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഇപ്പോള്‍ ബോര്‍ഡ്‌ എന്നോ കമ്പനിയെന്നോ പറയനാവാത്ത അവസ്ഥയാണെന്നും ആര്യാടന്‍ പറഞ്ഞു.

പുതിയ കമ്പനി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തും. ജീവനക്കാര്‍ക്ക്‌ ആനുകൂല്യം ഇല്ലാതാവുമെന്ന ആക്ഷേപം ശരിയല്ലെന്നും ആര്യാടന്‍ പറഞ്ഞു.

നിയമസഭയില്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നിട്ടായാലും കമ്പനിയിലെ നിയമനാധികാരം പി.എസ്‌.സിയില്‍ നിലനിര്‍ത്തുമെന്ന്‌ ആര്യാടന്‍ വ്യക്തമാക്കി. ബോര്‍ഡിന്റെ സ്ഥിതി വളരെ അപകടത്തിലാണ്‌. 3000 കോടിയാണ്‌ നഷ്ടം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എറ്റവും കുറവ്‌ വൈദ്യുതി ചാര്‍ജ്ജുള്ളത്‌ കേരളത്തിലാണെന്നും ആര്യാടന്‍ കൂട്ടിചേര്‍ത്തു. മലപ്പുറത്ത്‌ ഇലക്ട്രിസിറ്റി എംപ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍(ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം മലപ്പുറത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക