Image

ബൈഡന്‍ ലീഡ് നില നിര്‍ത്തുമ്പോള്‍ കമലഹാരിസും മുന്നേറുന്നു (ഏബ്രഹാം തോമസ്)

Published on 06 July, 2019
ബൈഡന്‍ ലീഡ് നില നിര്‍ത്തുമ്പോള്‍ കമലഹാരിസും മുന്നേറുന്നു (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഡിബേറ്റുകള്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പിന്തുണ അറിയിച്ച് അഭിപ്രായസര്‍വേഫലങ്ങള്‍ പുറത്ത് വരികയാണ്. നാല് സര്‍വേകളില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നില്‍ തന്നെ തുടരുകയാണെങ്കിലും ജനപ്രിയത കുറഞ്ഞു എന്ന് പറയുന്നു. ക്വിന്നി പാക് നാഷ്ണല്‍ പോള്‍ സര്‍വെയില്‍ ബൈഡന് 22 % വും സെനറ്റര്‍ കമലഹാരിസിന് 20% വും സെന.എലിസബെത്ത് വാറന് 14% കുറഞ്ഞ് 31% ആയപ്പോള്‍ ഹാരിസിന് 27% പിന്തുണ ഉണ്ടായി. സിഎന്‍എന്‍ നാഷ്ണല്‍ പോളില്‍ ബൈഡന്‍ 22%, ഹാരിസ് 17%(9% ന്റെ വര്‍ധന), സാന്‍ഡേഴ്‌സ് 14%(4% കുറഞ്ഞു) എന്നിങ്ങനെ രേഖപ്പെടുത്തി.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ കോക്കസ് അയോവയില്‍ നടക്കുക. അയോവയില്‍ നടത്തിയ സര്‍വേയിലും ഫലം ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നു. ബൈഡന്‍-24%, ഹാരിസ്-16%, വാറന്‍-13%, സാന്‍ഡേഴ്‌സ്-9%. സാന്‍ഡേഴ്‌സിന്റെ 9% പല വ്യാഖ്യാനങ്ങള്‍ക്കും കാരണമായി. 2016 ല്‍ ഹിലരി ക്ലിന്റണ് തൊട്ടുപിറകില്‍ വെറും 0.25 പോയിന്റിന്റെ കുറവ് മാത്രം നേടിയ സാന്‍ഡേഴ്‌സിന്റെ പിന്തുണ എങ്ങനെ ഇത്രയും കുറഞ്ഞു എന്ന് വിശകലനം നടത്തുകയാണ് വിദഗ്ധര്‍.
സൗത്ത് ബെന്‍ഡ് മേയര്‍ ജോണ്‍ ബട്ടീഗെയ്ഗിന്റെ ഡിബേറ്റിലെ പ്രകടനം ഹാരിസിന്റേത് പോലെ പ്രകീര്‍ത്തിക്കപ്പെട്ടു. ക്വിന്നി പിയാക് പോളില്‍ കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരുടെ പിന്തുണ മേയര്‍ക്ക് 0% മാത്രമായിരുന്നു. ഇത്രയും മുന്‍കൂട്ടി നടത്തുന്ന സര്‍വേകള്‍ പലപ്പോഴും യഥാര്‍ത്ഥചിത്രം നല്‍കാറില്ല. എങ്കിലും ഈ മാസം അവസാനവാരം നടക്കുന്ന രണ്ടാമത്തെ ഡിബേറ്റുകളില്‍ സര്‍വേകളില്‍ തുടര്‍ച്ചയായി മൂ്ന്നു തവണ 2%തേടിയിരിക്കണം.1,30,000 ദാതാക്കള്‍ എങ്കിലും ഉണ്ടായിരിക്കണം എന്ന യോഗ്യത എത്ര സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ബട്ടീഗെയ്ഗ് രണ്ടാംപാദത്തില്‍ 24.8 മില്യണ്‍ ഡോളര്‍ സംഭാവന നേടി ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷം ജൂലൈയിലാണ് നടക്കുക. ആ കണ്‍വെന്‍ഷനിലായിരിക്കും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആരായിരിക്കും, ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആര് മത്സരിക്കും എന്ന് പ്രഖ്യാപനം ഉണ്ടാവുക.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് രണ്ടാംപാദത്തില്‍ എത്ര തുക സമാഹരിച്ചു എന്ന് സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ജൂലൈ 15 ആണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ബട്ടീഗെയ്ഗും സാന്‍ഡേഴ്‌സും ഇതിനകം ഫണ്ട് സമാഹരണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. പിന്നാലെ മറ്റ് സ്ഥാനാര്‍ത്ഥികളും ഇങ്ങനെ ചെയ്യും.

സാന്‍ഡേഴ്‌സ് 18 മില്യന്‍ ഡോളര്‍ സമാഹരിച്ചു, മറ്റൊരു 6 മില്യന്‍ ഡോളര്‍ മറ്റ് അക്കൗണ്ടുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് വെളിപ്പെടുത്തി. വലിയ തുകകള്‍ നിരസിക്കുക എന്ന സാന്‍ഡേഴ്‌സിന്റെ നയമാണ് ഫണ്ട് കുറയാന്‍ കാരണമെന്ന് കാമ്പെയിന്‍ മാനേജര്‍ ഫെയിസ് ഷക്കീര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ നീലകോളര്‍ ദാതാക്കള്‍ നല്‍കുന്ന സംഭാവനകളാണ് തങ്ങള്‍ പ്രധാനമായും സ്വീകരിക്കുന്നതെന്ന് ഷക്കീര്‍ കൂട്ടിച്ചേര്‍ത്തു.

ഹാരിസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടി നല്‍കാനാവാതെ ബൈഡന്‍ നിന്നിരുന്നു. സ്‌ക്കൂള്‍ ബസിംഗില്‍ ചില വര്‍ഗക്കാരായ കുട്ടികളെ ഒഴിവാക്കി എന്ന ഹാരീസിന്റെ കടുത്ത വിമര്‍ശനം അവരുടെ പിന്തുണ വര്‍ധിപ്പിക്കുകയും ബൈഡന്റെ മുന്‍നിലപാട് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഡിബേറ്റിന് ശേഷം 24 മണിക്കൂറിനുള്ളില്‍ ഹാരിസിന് 2 മില്യന്‍ ഡോളര്‍ ലഭിച്ചതായി അവരുടെ പ്രചരണ സംഘം പറഞ്ഞു. എന്നാല്‍ ഇത് തങ്ങളെ ഒട്ടും തന്നെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്ന് ബൈഡന്റ് പ്രചരണസംഘം അവകാശപ്പെട്ടു.

ബൈഡന്‍ ലീഡ് നില നിര്‍ത്തുമ്പോള്‍ കമലഹാരിസും മുന്നേറുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2019-07-06 07:36:46
Kamala Harris should be ashamed to picture Biden as a racist. Biden served with Obama for 8 years. If there is an ounce of racism in Biden, Obama will never consider him as his vice-president.

Biden will not win the primary. The Democrat party moved to the far far left. The party stands for no border, medicare for all, unlimited number of illegal entry into the country, free health care for all illegals, reparation for blacks and homosexuals etc. If John F Kennedy or Hubert Humphrey try today to become the candidate of the party, they will lose.
True Democrat 2019-07-06 08:01:14
Those who adore dictators (Trump, Putin, Kim) cannot see the value of democracy.   Why are you worried about Kamala Harries and Biden ?  They will sort it out.  You go and do your dirty work for Trump bro. 
A BRITISH TRUTH 2019-07-07 12:04:20
The British government is defending its ambassador to the United States following reports that he described President Trump as "inept" and "incompetent" and the administration as "dysfunctional": "The British public would expect our ambassadors to provide ministers with an honest, unvarnished assessment of the politics in their country."
GREAT NEWS for America 2019-07-07 12:16:34
Alexander Acosta, the U.S. Attorney in Miami that cut a secret deal to keep Jeffrey Epstein out of jail and seal all the evidence was Trump’s mysterious pick for Secretary of Labor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക