Image

അമിത്‌ഷായെ കാണാന്‍ ഒരുപാട്‌ കെപിസിസി നേതാക്കള്‍ ഒപ്പം വന്നിട്ടുണ്ട്‌: ശ്രീധരന്‍പിള്ള

Published on 07 July, 2019
അമിത്‌ഷായെ കാണാന്‍ ഒരുപാട്‌ കെപിസിസി നേതാക്കള്‍ ഒപ്പം വന്നിട്ടുണ്ട്‌: ശ്രീധരന്‍പിള്ള
തിരുവനന്തപുരം : ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും അവരുടെ പട്ടിക പുറത്തുവിടുന്നില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല, ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ കോണ്‍ഗ്രസില്‍നിന്ന്‌ ബിജെപിയിലേക്കുവരും. സി കേശവന്റെ കുടുംബത്തില്‍ നിന്നുപോലും ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ അധ്യക്ഷനായി.
Join WhatsApp News
Patt 2019-07-07 10:53:48

കോൺഗ്രസ്സ്കാരല്ലേ  അവർക്കു  സ്ഥാന പദവി ഉടനെയെങ്ങും കിട്ടില്ലെന്ന്മനസ്സിലായീ. പ്രശ്നം അതല്ല ഇവർ ആവശ്യപ്പെടുന്ന  മാതിരി പദവികൾ കൊടുക്കണമെങ്കിൽ ബംഗ്ലദേശും കൂടെ ഇന്ത്യയുടെ കൂടെ ചേർക്കേണ്ടി വരും!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക