Image

മരത്തില്‍ ആലേഖനം ചെയ്ത പ്രഥമ വനിതയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

പി.പി. ചെറിയാന്‍ Published on 08 July, 2019
മരത്തില്‍ ആലേഖനം ചെയ്ത പ്രഥമ വനിതയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
സ്ലൊവേനിയ: അമേരിക്കന്‍ പ്രഥമവനിത മെലിനാ ട്രമ്പിന്റെ മരത്തില്‍ ആലേഖനം ചെയ്ത പ്രതിമയുടെ അനാച്ഛാദനം ഹോം ടൗണായ സെവര്‍നിക്കായുടെ സമീപം ജൂലായ് 5 വെള്ളിയാഴ്ച നിര്‍വഹിച്ചു.

യു.എസ്. ആര്‍ട്ടിസ്റ്റ് ബ്രാഡ്ഡോണിയുടെ (Brand Downney) യുടെ ചിരകാല സ്വപ്‌ന സാക്ഷാത്ക്കാരമാണ് പ്രതിമ അനാച്ഛാദനം ചെയ്തതോടെ നിറവേറ്റപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റായി ട്രമ്പ് 2017 ല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മെലിനാ ട്രമ്പ് ധരിച്ചിരുന്ന നീലകോട്ട് അതിമനോഹരമായി കൊത്തിയുണ്ടാക്കി ഇടതുകരം ഉയര്‍ത്തി പിടിച്ച പ്രതിമ അനേകായിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്.

ബ്രാഡ് ഡൗണിയുടെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ഇങ്ങനെയൊരു പ്രതിമ നിര്‍മ്മിച്ചതെന്ന് ആര്‍ട്ടിസ്റ്റ് പറഞ്ഞു.

സെവര്‍നിക്കാ ടൗണില്‍ നിന്നും അഞ്ചുമൈല്‍ അകലെയുള്ള റൊസ്‌നൊ ഗ്രാമത്തിലെ ലിന്റന്‍ ട്രിയിലാണ് പ്രതിമ കൊത്തിയുണ്ടാക്കിയിരിക്കുന്നത്. പ്രതിമയെ കുറിച്ചു വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മെലിനായുടെ യാതൊരു സാമ്യവും ഇല്ലെന്ന് ഒരു കൂട്ടരും, ഉണ്ടെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക