Image

ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്

പി പി ചെറിയാന്‍ Published on 08 July, 2019
ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്
ലിയോണ്‍: ഫ്രാന്‍സ് ലിയോണില്‍ ജൂലായ് 7 ഞായറാഴ്ച നടന്ന വനിതാ ലോക ഫുട്‌ബോള്‍ ഫൈനലില്‍ യു എസ് ടീം യൂറോപ്യന്‍ ചാംമ്പ്യന്മാരായ നെതര്‍ലാന്‍ിനെ പരാജയപ്പെടുത്തി കിരീട ജേതാവായി.

ഏകപക്ഷീയമായി രണ്ട് ഗോളുകള്‍ക്കാണ് യു എസ് വനിതാ ടീം വിജയിപ്പിച്ചത്.

ശൂന്യമായ ഒന്നാം പകുതിക്ക് ശേഷം അറുപത്തി ഒന്നാം മിനിട്ടില്‍ യു എസ്സിന് വേണ്ടി മേഗന്‍ റെപീന ആദ്യ ഗോള്‍ നേടി എട്ടു മിനിട്ടുകള്‍ക്ക് ശേഷം നെതര്‍ലാന്റ്ിന്റെ ഗോള്‍ വലയം ചലിപ്പിച്ചത് റൊസെ ലാവെല്ലയായിരുന്നു.

നെതര്‍ലാന്റിനെ കനത്ത പരാജയത്തില്‍ നിന്നും രക്ഷിച്ചത് ഗോള്‍ വലയം സൂക്ഷിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ ഗോള്‍ കീപ്പര്‍ വാന്‍ വിനെന്ദാലായിരുന്നു.

ലോക കപ്പില്‍ അരങ്ങേറ്റം നടത്തിയതിന് ശേഷം അമേരിക്കന്‍ ടീം നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ തവണയും യു എസ്സിന് തന്നെയായിരുന്നു കിരീടം.

അമേരിക്കന്‍ ലോക കപ്പ് വിജയം ആഘോഷിക്കുന്നതിന് ബുധനാഴ്ച മല്‍ഹാട്ടനില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

1999ലാണ് ലോക വനിതാ ഫുട്‌ബോള്‍ ആരംഭിച്ചത്. ചൈനയിലാണ് ആദ്യ മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. ഇത് വരെ എട്ട് മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറിയത്.

ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക