Image

ഐ.എന്‍.എസ് ദ്വീപ് രക്ഷക് രാജ്യത്തിന് സമര്‍പ്പിച്ചു

Published on 30 April, 2012
ഐ.എന്‍.എസ് ദ്വീപ് രക്ഷക് രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: അറേബ്യന്‍ കടലിലെ സുരക്ഷ ഉറപ്പുവരുത്താനായി നിര്‍മ്മിച്ച നാവികത്താവളം ഐ.എന്‍.എസ് ദ്വീപ് രക്ഷക് രാജ്യത്തിന് സമര്‍പ്പിച്ചു. 

കവറത്തിയില്‍ ദക്ഷിണ മേഖലാ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ കെ.എന്‍. സുശീലാണ് നാവികത്താവളം കമ്മീഷന്‍ചെയ്തത്. നാവകത്താവളത്തിലെ ഫസ്റ്റ് കമാന്‍ഡിങ് ഓഫീസറായി ക്യാപ്റ്റന്‍ എസ്.എം. ഹാഞ്ചിനാലിനെ നിയമിച്ചു. 

മേഖലയിലൂടെയുള്ള കപ്പലുകളെ നിരീക്ഷിക്കാനായി റഡാര്‍ സ്‌റ്റേഷനുകളും രഹസ്യാന്വേഷണ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

1980 മുതല്‍ കവറത്തിയില്‍ നാവികസേനയുടെ സാന്നിധ്യമുണ്ടെങ്കിലും സ്ഥിരം നാവികത്താവളമായതോടെ അറബിക്കടലിലെ സുരക്ഷാ സംവിധാനം പതിന്മടങ്ങായിരിക്കുകയാണ്. 

36 ദ്വീപുകളും നിരവധി മണല്‍ത്തിട്ടകളും അടങ്ങിയ ലക്ഷദ്വീപിന്റെയും മിനിക്കോയിയുടെയും ചുമതല നാവികത്താവളത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ക്കാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക