Image

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ അഖിലേഷ് മാമ്പഴക്കാലം

Published on 30 April, 2012
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ അഖിലേഷ് മാമ്പഴക്കാലം
ലക്‌നൗ: ഉത്തര്‍ പ്രദേശിന്റെ പുതിയ ഹീറോ അഖിലേഷ് യാദവിന്റെ പേരില്‍ ഇനി മാമ്പഴവും. കര്‍ഷകനും ഗ്രാഫ്റ്റിങ് വിദഗ്ധനും പത്മശ്രീ ജേതാവുമായ ഹാജി കാലി മുല്ലാ ഖാനാണ് തങ്ങളുടെ പുതിയ മുഖ്യമന്ത്രിയുടെ പേരില്‍ പുതിയ ഇനം മാമ്പഴം വികസിപ്പിച്ചെടുത്തത്. 'അഖിലേഷ് ആം എന്നാണ് ഈ പുതിയ ഇനം മാമ്പഴത്തിന് നല്‍കിയിരിക്കുന്ന പേര്. 

ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബോളിവുഡ് നടി ഐശ്വര്യാ റായ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി എന്നിവരുടെ പേരുകളില്‍ മാങ്ങ ഉത്പാദിപ്പിച്ച് ശ്രദ്ധ നേടിയയാളാണ് ഹാജി കാലി മുല്ലാ ഖാന്‍. വെറും അഞ്ച് വര്‍ഷം കൊണ്ട് മാവ് കയിച്ച് ഫലം തന്നതിലാണ് മാമ്പഴത്തിന് അഖിലേഷ് എന്ന് നാമകരണം ചെയ്തതെന്ന് ഹാജി പറഞ്ഞു. 

സാധാരണ അഞ്ചു വര്‍ഷം കൊണ്ട് ഒരു മാവും പൂത്ത് ഫലം തരാറില്ല. എന്നാല്‍ ഈ മാവ് പൂത്ത് നല്ല ഫലം തന്നു. ഇതുപോലെ തന്നെയാവും അഖിലേഷിന്റെ ഭരണവും. ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ മാറ്റത്തിന്റെ കാലമാണ്. അഖിലേഷ് നല്ല ഫലം തരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്- ഹാജി പറയുന്നു. ചുവന്ന നിറത്തിലുള്ളതും വളരെ സ്വാദേറിയതുമായ  ഈ മാമ്പഴത്തിന് ഒരു കിലോയോളം തൂക്കം വരും. 

മാവുകള്‍ തഴച്ചു വളരുന്ന മലിഹാബാദ് കേന്ദ്രമാക്കിയാണ് ഹാജി കാലി മുല്ലാ ഖാന്‍ പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്തയാര്‍ന്ന നിരവധി കായ്കനികളുടെ മേഖലയാണ് മലിഹാബാദ്. കഴിഞ്ഞ വര്‍ഷം സോണിയാ മാമ്പഴവും 2010 ല്‍ സച്ചിന്‍ മാമ്പഴവും ഉത്പാദിപ്പിച്ച് ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു. മുന്നൂറിലധികം ഇനം മാമ്പഴങ്ങള്‍ ഉല്‍പാദിച്ച് കാര്‍ഷിക മേഖലയെ പരിപോഷിപ്പിച്ചതിന് രാജ്യം ഹാജി കാലി മുല്ലാ ഖാനെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക