Image

അനു സിത്താരയുടെ അനുജത്തിയും സിനിമയിലേക്ക്‌

Published on 08 July, 2019
അനു സിത്താരയുടെ അനുജത്തിയും സിനിമയിലേക്ക്‌

ഇന്ന്‌ മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്‌ അനു സിത്താര. ഇപ്പോള്‍ ചേച്ചിക്കുപിന്നാലെ അനുജത്തി അനു സൊനാരയും സിനിമയില്‍ കന്നിയങ്കത്തിന്‌ ഒരുങ്ങുകയാണ്‌. 

സുരേഷ്‌ ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ്‌ അനു സൊനാര മലയാള സിനിമയില്‍ ചുവടുവയ്‌ക്കാനൊരുങ്ങുന്നത്‌ എന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹൊറര്‍ പശ്ചാത്തലത്തിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌. കുട്ടിക്കാനത്ത്‌ ഷൂട്ടിങ്‌ പുരോഗമിക്കുന്ന ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. ഒരുപാട്‌ ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ്‌ അനു സൊനാര ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന്‌ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ ശ്രീകാന്ത്‌ അരുകുറ്റി പറഞ്ഞു.

അജ്‌മല്‍ അമീര്‍, ബൈജു സന്തോഷ്‌ റിയാസ്‌ ഖാന്‍, ദേവന്‍, പി ബാലചന്ദ്രന്‍, കൃഷ്‌, ചന്തുനാഥ്‌, സ്‌നേഹ അജിത്ത്‌, ആനന്ദ്‌ രാധാകൃഷ്‌ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക