Image

നര്‍മദ നദിയില്‍ ബോട്ട് മുങ്ങി 2 മലയാളികള്‍ ഉള്‍പ്പെടെ 6പേര്‍ മരിച്ചു

Published on 30 April, 2012
നര്‍മദ നദിയില്‍ ബോട്ട് മുങ്ങി 2 മലയാളികള്‍ ഉള്‍പ്പെടെ 6പേര്‍ മരിച്ചു
ഇന്‍ഡോര്‍(മധ്യപ്രദേശ്): മധ്യപ്രദേശില്‍ ഘര്‍ഗോണ്‍ ജില്ലയില്‍ മഹേശ്വറിനു സമീപം നര്‍മദ നദിയില്‍ ബോട്ട് മുങ്ങി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി സൗരവ് മോഹന്‍, എറണാകുളം സ്വദേശി പ്രേം കിരണ്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ബിജോയ് തങ്കപ്പന്‍ ഉള്‍പ്പെടെ എട്ടുപേരെ രക്ഷപ്പെടുത്തി. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 

എസ്ബിഐ പ്രൊബേഷനറി ഓഫിസര്‍ പരിശീലനത്തിനായി ഇന്‍ഡോറിലെത്തിയവരാണ് മരിച്ചവരില്‍ അഞ്ചുപേരും. മറ്റേയാള്‍ മധ്യപ്രദേശുകാരനാണ്. തിരുവനന്തപുരം കേശവദാസപുരം എസ്ബിഐ ശാഖയിലെ പ്രൊബേഷനറി ഓഫിസറാണ് മരിച്ച സൗരവ്.

ഇന്നലെ രാത്രി 7.15ന് ആണ് അപകടം. ഇന്‍ഡോറില്‍ പരിശീലനത്തിനെത്തിയ എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥരാണ് അപകടത്തില്‍ പെട്ടവരില്‍ മിക്കവരും. ഇന്നലെ അവധിയായതിനാല്‍ വിനോദയാത്രയ്ക്കായി പോവുകയായിരുന്നു ഇവര്‍. ബോട്ടിലുണ്ടായിരുന്ന വര്‍ കൂട്ടത്തോടെ ഒരു വശത്തേക്കു നീങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക