Image

ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്; ഹൃത്വിക് റോഷന് ആശംസകളുമായി മുന്‍ഭാര്യ സൂസന്നെ ഖാന്‍

Published on 09 July, 2019
ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്; ഹൃത്വിക് റോഷന് ആശംസകളുമായി മുന്‍ഭാര്യ സൂസന്നെ ഖാന്‍

വിവാഹമോചിതരായിട്ടും ഇന്നും നല്ല സുഹൃത്തുക്കളായി കഴിയുന്ന ബോളിവുഡ് ദമ്ബതികളാണ് നടന്‍ ഹൃത്വിക് റോഷനും സൂസന്നെ ഖാനും. ഇരുവരും മക്കളുടെ കൂടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചും പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചെത്തിയും വേര്‍പിരിഞ്ഞ ദമ്ബതിമാര്‍ക്ക് മാതൃകയാകാറുണ്ട്. അതേസമയം, ഇപ്പോള്‍ ഹൃത്വിക് റോഷനും സൂസന്നെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പുതിയ ഹൃത്വിക് ചിത്രമായ സൂപ്പര്‍ 30യുടെ റിലീസ് അടുത്തിരിക്കെയാണ്.


ഹൃത്വികിന്റെ പുതുചിത്രമായ സൂപ്പര്‍ 30 ജൂലൈ 12നാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ വലിയതോതിലുള്ള കൈയ്യടിയാണ് താരത്തിന് ലഭിക്കുന്നത്. അതേസമയം, ചിത്രത്തെ സംബന്ധിച്ച താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ബിടൗണിലെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ചിത്രത്തിനെ കുറിച്ച്‌ പറയുന്ന ഹൃത്വികിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നെങ്കിലും ഇതിനു താഴെ സൂസന്നെ കുറിച്ച കമന്റാണ് സോഷ്യല്‍മീഡിയയെ അമ്ബരപ്പിച്ചത്. 'ഇത് താങ്കളുടെ മികച്ച പ്രകടനങ്ങളില്‍ ഒന്നാകും. ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്' എന്നാണ് സൂസന്നെയുടെ വാക്കുകള്‍.


അവര്‍ വേര്‍പിരിഞ്ഞെങ്കിലും ഉറ്റസുഹൃത്തുക്കളായി ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് താരത്തിന്റെ മുന്‍ഭാര്യയുടെ വാക്കുകള്‍ എന്ന് സോഷ്യല്‍മീഡിയ പറയുന്നു. സൂസന്നെയുമായി വേര്‍പിരിഞ്ഞതിനു ശേഷമുള്ള ബന്ധത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍, കുട്ടികളോടൊപ്പം ഇരുവരും സുഹൃത്തുക്കളായി കഴിയുന്നത് മനോഹരമാണെന്നും സ്‌നേഹത്തിന് ഒരിക്കലും വെറുപ്പായി മാറാന്‍ കഴിയില്ലെന്നുമായിരുന്നു ഹൃത്വികിന്റെ വാക്കുകള്‍. വെറുപ്പായി മാറാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് സ്‌നേഹമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.


അതേസമയം, വെള്ളിയാഴ്ച റിലീസാകുന്ന സൂപ്പര്‍ 30 ചിത്രത്തില്‍ ഹൃത്വിക് ആനന്ദ് കുമാര്‍ എന്ന പാട്‌നയിലെ സാധാരണക്കാരനായ ഗണിതപ്രതിഭയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക