Image

അസമില്‍ ബോട്ടുമുങ്ങി 35 പേര്‍ മരിച്ചു

Published on 30 April, 2012
അസമില്‍ ബോട്ടുമുങ്ങി 35 പേര്‍ മരിച്ചു
അസം: അസമില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ടുമുങ്ങി 35 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ബോട്ടില്‍ 250 പേര്‍ ഉണ്ടായിരുന്നു. 25 പേര്‍ നീന്തി രക്ഷപെട്ടു. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 35ഹ്ന കിലോമീറ്റര്‍ അകലെയുള്ള ധുബ്രി ജില്ലയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി നൂറോളം സൈനികര്‍ രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അഗാധമായ ദു:ഖം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക