Image

അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചെന്ന കേസ്: പോലീസ് തെളിവെടുത്തു

Published on 30 April, 2012
അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചെന്ന കേസ്: പോലീസ് തെളിവെടുത്തു
കൊച്ചി: ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലീസ് സിബിഐ ഓഫീസിലെത്തി തെളിവെടുപ്പ് നടത്തി. കൊച്ചി കടവന്ത്രയിലെ സിബിഐയുടെ ഓഫീസിലാണ് തെളിവെടുപ്പ് നടത്തിയത്. കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സിബിഐ എസ്പി, എഎസ്പി എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. 

അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പോലീസിന് മൊഴി നല്‍കി. ഡിവൈഎസ്പിയുടെ പരാതി വ്യാജമാണെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഡിവൈഎസ്പി അബ്ദുള്‍ റഷീദ്. അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തന്നെ സിബിഐക്കാര്‍ മര്‍ദ്ദിച്ചു എന്ന് റഷീദ് പരാതിപ്പെട്ടത്. തുടര്‍ന്ന് റഷീദിന്റെ സഹോദരന്‍ ഷാഹുല്‍ ഹമീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തെളിവെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക