Image

`ഇട്ടിമാണി മെയ്‌ഡ്‌ ഇന്‍ ചൈന' മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ്‌ പുറത്ത്‌

Published on 09 July, 2019
   `ഇട്ടിമാണി മെയ്‌ഡ്‌ ഇന്‍ ചൈന'  മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ്‌ പുറത്ത്‌
മോഹന്‍ലാലിനെ നായകനാക്കി ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന `ഇട്ടിമാണി മെയ്‌ഡ്‌ ഇന്‍ ചൈന' യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രീകരണത്തിന്റെ ഭാഗമായി ചൈനയിലാണ്‌ മോഹന്‍ലാലും സംഘവും. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു വ്യത്യസ്‌ത ഗെറ്റപ്പും പുറത്തു വന്നിരിക്കുകയാണ്‌. 

ഒരു ചൈനീസ്‌ ആയോധനകലാ അഭ്യാസിയുടെതു പോലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ്‌ പുറത്തു വന്നിരിക്കുന്നത്‌. ചൈനയിലെ ഒഴിവു സമയങ്ങള്‍ ആസ്വദിക്കുന്ന താരത്തിന്റെയും ഭാര്യ സുചിത്രയുടെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്‌. ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്‌. 

ഷാജി കുമാര്‍ ആണ്‌ ഈ ചിത്തത്തിന്റെ ഛായാഗ്രഹണം. സംഗീതം നല്‍കിയിരിക്കുന്നത്‌ ടീം ഫോര്‍ മ്യൂസിക്‌ ആണ്‌. ആശാര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസഫിലൂടെ ശ്രദ്ധേയയായ മാധുരിയാണ്‌ നായികയായി എത്തുന്നത്‌. ഈ ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ മാര്‍ഗംകളി നടത്തുന്ന രംഗങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക