Image

സേനയ്ക്ക് മതിയായ ആയുധങ്ങളില്ലെന്ന് പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി

Published on 30 April, 2012
സേനയ്ക്ക് മതിയായ ആയുധങ്ങളില്ലെന്ന് പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി
ന്യൂഡല്‍ഹി: കരസേനയ്ക്ക് മതിയായ ആയുധങ്ങള്‍ ഇല്ലെന്ന് പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി റിപ്പോര്‍ട്ട്. നിലവിലുള്ള ആയുധങ്ങള്‍ കാലപ്പഴക്കത്താല്‍ ഉപയോഗ ശൂന്യമാണ്. കരസേനയുടെ വ്യോമ വിഭാഗത്തിനും മതിയായ ആയുധങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ കരസേന മേധാവി ജനറല്‍ വി.കെ.സിംഗ് സൈന്യത്തിന് മതിയായ ആയുധങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. ഈ കത്ത് ചോര്‍ന്നത് വന്‍ വിവാദമായി. ഡല്‍ഹി ലക്ഷ്യമാക്കി കരസേനയുടെ യൂണിറ്റ് സേനാനീക്കം നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി വ്യക്തമാക്കി. സേനയുടെ പരിശീലനത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പ്രതിരോധ സെക്രട്ടറി ശശികാന്ദ് ശര്‍മ്മ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക