Image

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ദയാനിധിമാരന്‍ രാജിവെച്ചു

Published on 07 July, 2011
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ദയാനിധിമാരന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധിമാരന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു.

സ്‌പെക്ട്രം അഴിമതിയില്‍ മാരന് പങ്കുണ്ടെന്ന് സി.ബി.ഐ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടെലികോം മന്ത്രിയായിരിക്കെ ബി.എസ്.എന്‍.എല്‍. ടെലിഫോണ്‍ ലൈനുകള്‍ സ്വന്തം കുടുംബത്തിനു കീഴിലുള്ള സണ്‍ ടി.വി. ഗ്രൂപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തിയെന്ന ആരോപണവും ദയാനിധി നേരിടുന്നുണ്ട്.

കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗപ്പെടുത്തിയെന്നതാണ് മാരന്റെ രാജിക്ക് വഴിവെച്ചത്.

ഇതോടെ സ്‌പെക്ട്രം ഇടപാടില്‍ ഡി.എം.കെയില്‍ നിന്ന് രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് മാരന്‍. കേസില്‍ ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയും മകളും എം.പിയുമായ കനിമൊഴിയും ജയിലിലാണ്.

2004-2007 കാലയളവില്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗപ്പെടുത്തിയെന്നതാണ് മാരന്റെ രാജിക്ക് വഴിവെച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എയര്‍സെല്‍ എന്ന സ്വകാര്യ ടെലികോം കമ്പനി മലേഷ്യ ആസ്ഥാനമായുള്ള മാക്‌സിസ് ഗ്രൂപ്പിന് കൈമാറുന്നതിന് ദയാനിധിമാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും 2 ജി. സ്‌പെക്ട്രം ലൈസന്‍സുകളുടെ വിതരണം ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും എയര്‍സെല്ലിന്റെ മുന്‍ മേധാവി ശിവശങ്കരന്‍ സി.ബി.ഐ.ക്ക് മൊഴി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്ന് സി.ബി.ഐയും കണ്ടെത്തിയിരുന്നു. മുന്‍ ടെലികോം സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ചോദ്യം ചെയ്തതില്‍ നിന്നും ലൈസന്‍സ് നല്‍കുന്നതിന്റെ ഓരോ ഘട്ടത്തിലും മാരന്‍ ഇടപെട്ടിരുന്നതായി സി.ബി.ഐ. കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക