Image

ജാനകി നായരുടെ നിര്യാണത്തില്‍ പിയാനോ ദുഖിക്കുന്നൂ

പി ഡി ജോര്‍ജ് നടവയല്‍ Published on 11 July, 2019
ജാനകി നായരുടെ നിര്യാണത്തില്‍ പിയാനോ ദുഖിക്കുന്നൂ
ഫിലഡല്‍ഫിയ: ജാനകി നായരുടെ നിര്യാണത്തില്‍ പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ)  അനുശോചിച്ചു. 'ഏര്‍പ്പെട്ടിരുന്ന കര്‍മരംഗങ്ങളിലെല്ലാം സേവനത്തിന്റെയും ആതുരരോടുള്ള ശുശ്രൂഷാ മനോഭാവത്തിന്റെയും ചൈതന്യം പ്രസരിപ്പിച്ചിരുന്ന ജാനകീ നായര്‍, മാതാപിതാക്കളായ മാധവന്‍ നായരുടെയും ഗീതാ നായരുടെയും ധര്‍മനിഷ്ഠ സ്വജീവത്തില്‍ പകര്‍ത്തിയിരുന്നൂ എന്നത് ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗദീപമാണ്': അനുശോചന സന്ദേശത്തില്‍ പിയാനോ ആവര്‍ത്തിച്ചു. പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് മേര്‍ളി പാലത്തിങ്കല്‍, സെക്രട്ടറി ഷേര്‍ളി ചാവറ, ജോയിന്റ് സെക്രട്ടറി ടിജു തോമസ്, ട്രഷറാര്‍ ലീലാമ്മ സാമുവേല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ലൈലാ മാത്യൂ, ജോര്‍ജ് നടവയല്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ ജാനകീ നായരുടെ സേവനങ്ങളെ അനുസ്മരിച്ചു.

ജാനകി നായരുടെ നിര്യാണത്തില്‍ പിയാനോ ദുഖിക്കുന്നൂജാനകി നായരുടെ നിര്യാണത്തില്‍ പിയാനോ ദുഖിക്കുന്നൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക