Image

ലോഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ഫൈനല്‍

Published on 11 July, 2019
ലോഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ഫൈനല്‍
ബര്‍മിങാം: ലോഡ്‌സില്‍ ലോകകപ്പ് കിരീടം കാത്തിരിക്കുന്നത് പുതിയ അവകാശികളെ. ജൂലായ് 14ന് ഇംഗ്ലണ്ട്‌ന്യൂസീലന്‍ഡ് ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അനായാസം കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ പതറിയില്ല. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം.  224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. 1992ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. 

താരതമ്യേനെ ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 പന്തില്‍ 34 റണ്‍സെടുത്ത ജോണി ബെയ്‌സ്‌റ്റോയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് റോയ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. സെഞ്ചുറിയിലേക്കായിരുന്നു റോയിയുടെ കുതിപ്പ്. ത്തിന്റെ ഒരു ഓവറില്‍ ഇംഗ്ലീഷ് ഓപ്പണര്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സ് നേടി. എന്നാല്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി പിടിച്ച് പുറത്താകുമ്പോള്‍ റോയ് 65 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ചെടുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക