Image

വെനസ്വേലയില്‍ ജയില്‍ കലാപം

Published on 30 April, 2012
വെനസ്വേലയില്‍ ജയില്‍ കലാപം
കാരക്കാസ് : വെനിസ്വേലിയന്‍ ജയിലില്‍ സംഘര്‍ഷവും വെടിവെയ്പും. തടവുകാരുടെ ജയില്‍ചാട്ട ശ്രമം പരാജയപ്പെടുത്താനായി സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവെയ്പ് നടത്തിയത്.

തലസ്ഥാനമായ കാരക്കാസിലെ ലാ പ്ലാന്റാ ജയിലിലായിരുന്നു സംഭവം. തടവുകാര്‍ രക്ഷപെടുന്നത് തടയാന്‍ വെനിസ്വേലയന്‍ സൈനികരും പോലീസും ജയിലിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തടവുകാരുടെ ബന്ധുക്കളും ജയിലിന് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് ഇവിടുത്തെ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക