Image

ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കൊളസ് രഞ്ജന് സെനറ്റിന്റെ അംഗീകാരം

പി പി ചെറിയാന്‍ Published on 13 July, 2019
 ഡിസ്ട്രിക്റ്റ്  ജഡ്ജി  നിക്കൊളസ് രഞ്ജന്  സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍ ഡിസി: പെന്‍സില്‍വാനിയ വെസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെ. നിക്കൊളസ് രഞ്ജന്  സെനറ്റിന്റെ അംഗീകാരം. 

ജൂലായ് 10 ന് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 80 പേര്‍ നിയമനത്തെ അനുകൂലിച്ചപ്പോള്‍ 14 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. 

2016 മുതല്‍ ഒഴിഞ്ഞു കിടന്നിരുന്ന ഈ സ്ഥാനത്തേക്ക് 41 വയസ്സുള്ള രഞ്ജനെ 2018 ജൂലായ് 24 നാണ് പ്രസിഡന്റ് നോമിനേറ്റ് ചെയ്തത്. 

ആഗസ്റ്റ് മാസം സത്യ പ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.

അമേരിക്കന്‍ ബാര്‍ അസോസിയേഷനിലെ പ്രമുഖ അറ്റോര്‍ണിയാണ് രഞ്ജന്‍. പെന്‍സില്‍വാനിയ കെആന്റ്എല്‍ ഗേറ്റ്‌സ് പാര്‍ട്ടനറാണ് 

ഒഹായൊ ലങ്കാസ്റ്ററിലാണ്  ജനനം. ഗ്രോവ് സിറ്റി കോളേജില്‍ നിന്നും 2000 ല്‍ ബിരുദമെടുത്തു. തുടര്‍ന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒഹായൊ സോളിസിറ്റര്‍ ജനറല്‍ ഓഫിസില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. 

സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ  നിയമനത്തെ സ്വാഗതം ചെയ്തു.
 ഡിസ്ട്രിക്റ്റ്  ജഡ്ജി  നിക്കൊളസ് രഞ്ജന്  സെനറ്റിന്റെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക