Image

എ ഫോർ ആപ്പിൾ ജൂലൈ 19 ന് തിയേറ്ററുകളിലേക്ക്

Published on 13 July, 2019
എ ഫോർ ആപ്പിൾ ജൂലൈ 19 ന് തിയേറ്ററുകളിലേക്ക്

സ്വർണ്ണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ സ്വർണ്ണാലയ നിർമ്മിച്ച് മധു.എസ്.കുമാർ സംവിധാനം ചെയ്യുന്ന എ ഫോർ ആപ്പിൾ ജൂലൈ 19 ന് തിയേറ്ററുകളിലേക്ക്.മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ഷീലയും ,നെടുമുടി വേണുവും ഒന്നിക്കുന്ന ചിത്രം പുതിയ തലമുറക്കും , പഴയ തലമുറക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കുമെന്ന് സി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. പുതിയ തലമുറയുടെ പ്രതീകമാണ് ഇതിലെ നായിക വിഷ്ണുപ്രിയ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രണയവും , കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ സംവിധായകൻ മധു പറയുന്നു. ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട സിനിമയാണ് എ ഫോർ ആപ്പിളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എഫ്.മാത്യൂസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് രാജേഷ് ജയരാമനാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനും എഡിറ്റിംഗ് വി.റ്റി.ശ്രീജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്.നെടുമുടി വേണുവും , ഷീലയും ആദ്യമായി ജോഡികളായി എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ടോണി നായകനാകുന്നു. സിജിമോൻ, ജാൻവി, ബൈജു, സാജൽ എന്നിവരെ കൂടാതെ സലിം കുമാർ ,ദേവൻ, കോട്ടയം പ്രദീപ്, കൃഷ്ണകുമാർ, സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂർ, മോഹൻ അയിരൂർ സാജൻ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായർ, രമേഷ് വലിയ ശാല തുടങ്ങിയവരുടെ കൂടാതെ മാസ്റ്റർ ഗൗരവ് , ബേബി നിരഞ്ജന മാസ്റ്റർ സ്രാവൺ എന്നീ ബാലതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സ്വർണ്ണാലയ സിനിമാസ് റിലീസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക