Image

അജു വർഗീസ് നായകൻ, രഞ്ജിത് ശങ്കറിന്റെ ത്രില്ലർ വരുന്നു !!! ആകാംക്ഷയിൽ ആരാധകർ

Published on 14 July, 2019
അജു വർഗീസ് നായകൻ, രഞ്ജിത് ശങ്കറിന്റെ ത്രില്ലർ വരുന്നു !!! ആകാംക്ഷയിൽ ആരാധകർ

വീണ്ടും മറ്റൊരു ത്രില്ലർ ചിത്രവുമായി രഞ്ജിത്ത് ശങ്കർ. കമല എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ് ആണ് നായകൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഉൾപ്പെടെയാണ് രഞ്ജിത്ത് ശങ്കർ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.തീർത്തും വ്യത്യസ്തമായ പ്രമേയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുക. 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

  


ഈ തിരക്കഥ എഴുതിയപ്പോള്‍ ഇപ്പോള്‍ മലയാള സിനിമയിലുള്ള ഒരു പാട് നായകന്‍മാരെ ഞാന്‍ പരിഗണിച്ചു. പക്ഷേ ആരും ഈ കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ല. ഈ ചിത്രം ഇപ്പോള്‍ ചെയ്യേണ്ട എന്ന് കരുതി മാറ്റി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ ദു:ഖകരമായ ഒരു സംഗതിയായിരുന്നു. ഒരു ദിവസം രാവിലെ എന്റെ മനസ്സില്‍ അജുവിന്റെ മുഖം തെളിഞ്ഞു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ തിരക്കഥ ഞാന്‍ എഴുതിയത് അജുവിന് വേണ്ടി തന്നെയാണെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക