Image

പ്രേക്ഷകര്‍ കാത്തിരിക്കുന്നു ദുല്‍ഖറും വിജയ് ദേവരകൊണ്ടയും ഒന്നിക്കുമോ

കലാകൃഷ്ണന്‍ Published on 15 July, 2019
പ്രേക്ഷകര്‍ കാത്തിരിക്കുന്നു ദുല്‍ഖറും വിജയ് ദേവരകൊണ്ടയും ഒന്നിക്കുമോ

ദുല്‍ക്കല്‍ സല്‍മാനെ കുഞ്ഞിക്കയെന്ന് വിളിച്ചു കൊണ്ട് സ്നേഹം പ്രകടിപ്പിക്കുകയാണ് തെലുങ്കിലെ യുവതാരം വിജയ് ദേവരക്കൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായത്. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ തമിഴിലും മലയാളത്തിലും കന്നഡയിലുമെല്ലാം വിജയ് ആരാധകരെ സമ്പാദിച്ചു. 
ഇതിനു ശേഷം മഹാനടിയില്‍ ദുല്‍ഖറിനൊപ്പവും വിജയ് അഭിനയിച്ചു. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പം പുതിയ ചിത്രം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. പത്ത് ദിവസത്തിനകം ആ സര്‍പ്രൈസ് എത്തുമെന്നാണ് വിജയ് പറയുന്നത്. തെലുങ്ക് മാസ് ചിത്രമായിരിക്കുമിതെന്നാണ് അണിറയ സംസാരം. നിലവില്‍ മലയാളത്തില്‍ നിന്ന് മാറി അന്യഭാഷ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക