Image

ആരാധകര്‍ക്ക് നിരാശ, ധനുഷ് - വെട്രിമാരൻ ടീമിന്റെ വട ചെന്നൈ രണ്ടാം ഭാഗം സ്ക്രീനില്‍ എത്തില്ല!

Published on 15 July, 2019
ആരാധകര്‍ക്ക് നിരാശ, ധനുഷ് - വെട്രിമാരൻ ടീമിന്റെ വട ചെന്നൈ രണ്ടാം ഭാഗം സ്ക്രീനില്‍ എത്തില്ല!

ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ  ചിത്രമാണ് വട ചെന്നെ. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വടക്കൻ ചെന്നൈയുടെ കഥയാണ് ചിത്രം പറഞ്ഞത്. വട ചെന്നൈയുടെ റിലീസിനു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ്  30 ശതമാനത്തോളം കഴിഞ്ഞതായി സംവിധായകൻ അറിയിക്കുകയും ചെയ്‍തിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയിരുന്നു. പക്ഷേ വടക്കൻ ചെന്നൈയിലെ ആള്‍ക്കാര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴികളുടെ ജീവിതം മോശമായി ചിത്രീകരിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം.  അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ അവര്‍ അനുവദിക്കില്ലെന്നാണ് കരുതുന്നത്. അതേസമയം രണ്ടാം ഭാഗത്തിനായി അതേ ലൊക്കേഷനില്‍  ചിത്രീകരിക്കേണ്ട രംഗങ്ങള്‍ ഇനിയും ബാക്കിയുണ്ട്. മാത്രവുമല്ല ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിലര്‍ മറ്റ് പ്രൊജകറ്റുകളുടെ തിരക്കിലുമായി. തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കാൻ വെട്രിമാരൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക