Image

മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക്‌ വരെ കാരണമാകും: ആത്മാനന്ദമയി

Published on 15 July, 2019
മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക്‌ വരെ കാരണമാകും: ആത്മാനന്ദമയി

തിരുവനന്തപുരം: മനുഷ്യന്റെ മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക്‌ വരെ കാരണമാകുമെന്ന്‌ സിദ്ധ ഗുരു  ആത്മാനന്ദമയി.

മലിന ചിന്തകളെ അകറ്റാനും, മനുഷ്യ കുലത്തിനു സത്‌ഗതി പ്രാപിക്കാനും യോഗ സഹായിക്കുമെന്ന്‌ സുഷുമ്‌ന ക്രിയ യോഗ വിശദീകരിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു. 

മനുഷ്യന്റെ സമഗ്ര ആരോഗ്യ സംരക്ഷണവും, ഉന്നമനത്തിനും ഉതകുന്ന ഉന്നതമായ യോഗയാണ്‌ സുഷുമ്‌ന ക്രിയ. ആദി യോഗിയുടെ ഈ വിദ്യ പൗരാണിക ഗ്രന്ഥങ്ങളില്‍ പരമാര്‍്‌ശിച്ചിട്ടുള്ളതാണ്‌. വിദ്യ മനുഷ്യ കുലത്തിനു മുഴുവനും പകര്‍ന്നു നല്‍കണം. ആത്മാനന്ദമയി പറഞ്ഞു. 

വഴുതക്കാട്‌ കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ തികച്ചും സജന്യമായി സുഷുമ്‌ന ക്രിയ യോഗ അവതരിപ്പിച്ചത്‌. ജൂലൈ, 14 വൈകിട്ട്‌ 5  മുതല്‍ 8 മണി വരെയാണ്‌ അത്യപൂര്‍വമായ ഈ യോഗ ക്രിയാ പ്രയോഗം സാധാരണക്കാര്‍ക്കായി  നടന്നത്‌. സിനിമാ നടന്‍ കൗശിക്‌ ബാബു ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
മലിന ചിന്തകള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക്‌ വരെ കാരണമാകും: ആത്മാനന്ദമയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക