Image

എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാംപസിലെ കാട്ടിനുള്ളില്‍

Published on 15 July, 2019
എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാംപസിലെ കാട്ടിനുള്ളില്‍


കഴക്കൂട്ടംന്മ ഒരാഴ്ച മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാര്യവട്ടം ക്യാംപസില്‍ കാണാതായ കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി കോഴിക്കോട് വടകര സ്വദേശി ശ്യാന്‍ പത്മനാഭന്റെ(27) മൃതദേഹം ജീര്‍ണിച്ച നിലയില്‍ ക്യംപസിനുള്ളിലെ കാട്ടില്‍ കണ്ടെത്തി. സമീപത്ത് നിന്നു കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. കോഴിക്കോട് വടകര പുത്തൂര്‍ വരദയില്‍ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിരിയായ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ്‌ലാറ്റിലായിരുന്നു ശ്യാന്‍ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞ് ശ്യാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ക്കു പരാതി നല്‍കി. അന്വേഷണത്തില്‍ ശ്യാനിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടംതൃപ്പാദപുരം പ്രദേശത്തെവിടെയോ ഉള്ളതായി വിവരം ലഭിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.14 മുതല്‍ പിറ്റേന്ന് വൈകിട്ട് അഞ്ചു വരെ മൊബൈല്‍ ഓണായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഫോണ്‍ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി. 

ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷന്‍ പരിധിയിലായിരുന്നതോടെയാണ് പൊലീസ് ക്യാംപസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കാര്യവട്ടം ക്യാംപസിലെ സിസിടിവി ക്യാമറ പരിശോധിക്കുമ്പോള്‍ സഞ്ചിതൂക്കിയ ഒരു യുവാവ് പസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ഇദ്ദേഹം തിരിച്ചു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുമില്ല. ബന്ധുക്കള്‍ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു. 

തുടര്‍ന്ന് അഗ്‌നിശമനസേനയുടെ സ്‌കൂബാ ടീം കുളത്തിലിറങ്ങി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ക്യാംപസിലെ കാട് വളര്‍ന്നുകിടക്കുന്ന സ്ഥലങ്ങളില്‍ പൊലീസും കൂട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചിട്ടും ഫലം കണ്ടില്ല. അന്നു തിരച്ചില്‍ നടത്തിയതിന് ഒരു കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ മൃതദേഹം ലഭിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക