Image

കണ്ടെടുത്തത് വ്യാജ സീല്‍; നിയമപരമായി നേരിടും: അധ്യാപകന്‍

Published on 15 July, 2019
കണ്ടെടുത്തത് വ്യാജ സീല്‍; നിയമപരമായി നേരിടും: അധ്യാപകന്‍


തിരുവനന്തപുരംന്മ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫിസില്‍നിന്ന് കണ്ടെടുത്ത സീല്‍ വ്യാജമെന്ന് കോളജിലെ അധ്യാപകന്‍. തന്റെ പേരിലുളള വ്യാജ സീലാണ് കണ്ടെടുത്തത്. താന്‍  ഉപയോഗിക്കുന്നത് റൗണ്ട് സീലാണെന്നും അധ്യാപകന്‍ ഡോ.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞു.  തന്റെ അധ്യാപനജീവിതത്തെ കളങ്കപ്പെടുത്താനുളള ശ്രമമാണ് ഉണ്ടായത്. ഇതിെന  നിയമപരമായി  നേരിടുമെന്നും ഡോ.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞു.


അതേസമയം യൂണിവേഴ്‌സിറ്റി കോളജിലെ  വധശ്രമക്കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍നിന്ന് പരീക്ഷാപേപ്പറുകള്‍  .കണ്ടെടുത്തതില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.  പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത  ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമാണെന്നും സര്‍വകലാശാലയുടെ പക്കലുള്ള സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍പിള്ള അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക