Image

ബാലികാ പീഢന വീരന്‍ ജെഫ്രി എപ്‌സ്‌റ്റെയിന്‍ (ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്)

Published on 15 July, 2019
ബാലികാ പീഢന വീരന്‍ ജെഫ്രി എപ്‌സ്‌റ്റെയിന്‍ (ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്)
    ന്യുജേഴ്‌സിയിലെ റ്റെറ്റര്‍ബോറോ എയര്‌പോര്ട്ടില്‍നിന്നും തന്റെ െ്രെപവറ്റ് ജെറ്റില്‍നിന്നും അപ്രതീക്ഷമായി ബലമായി പിടിച്ചിറക്കി കൊണ്ടുവന്ന് ന്യു യോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ജെയിലില്‍ കഴിഞ്ഞ ആഴ്ച അടച്ചുപൂട്ടിയത് മറ്റൊരു വമ്പന്‍ ബാലികാപീഡനക്കാരനെ ആയിരുന്നു.


    കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പ്രശസ്തിയിലും പ്രതാപത്തിലും തേരോട്ടം നടത്തിക്കൊണ്ടിരുന്ന പല മഹാന്മാരുടെയും മൂടുപടം വലിച്ചുകീറി,  അവരുടെ അവിഹിതബന്ധങ്ങളെ തുറന്നുകാട്ടി, നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ "ഞാനും "(മീടൂ ) പോലെയുള്ള സംഘടനകള്‍ വഹിച്ച പങ്ക്  ശ്രദ്ധേയമാണ് .

    ഏറ്റവും പുതുതായി,  ധനകാര്യസ്ഥാപനങ്ങളുടെ മുന്‍പന്തിയില്‍ അറിയപ്പെട്ടിരുന്ന ബില്യണര്‍ ജെഫ്രി  എപ്‌സ്‌റ്റെയ്ന്‍, അവിഹിത  ലൈംഗീക   കേസുകളില്‍, പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്ത കൊച്ചു പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് കുപ്രസിദ്ധി നേടി അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു . ഇയാള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങളുടെ ആരോപണങ്ങളുമായി രംഗത്തു വന്നവരൊന്നും കൊച്ചു പെണ്കുട്ടികളല്ല , ഇന്നവരൊക്കെ പ്രായപൂര്‍ത്തിയായവരാണ് . 
    മന്‍ഹാട്ടനിലും ഫ്‌ലോറിഡയിലെ പാം ബീച്ചിലും തന്റെ ബംഗ്‌ളാവുകളില്‍ 14 വയസ്സിലും താഴെ പ്രായമുള്ള കിളിന്തു പെണ്‍കുട്ടികളെ ഇഷ്ടംപോലെ പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ചു വശംവദരാക്കി  കാമസംപൂര്‍ത്തി വരുത്തുകയും മറ്റുള്ളവര്‍ക്കും പങ്കുവെക്കുകയും ചെയ്ത കേസുകള്‍ മിക്കവാറും നടന്നത്  20022005 കാലഘട്ടത്തിലായിരുന്നു. ഇന്ന് 66 വയസ്സുണ്ടെങ്കിലും 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൊരു വീരന്‍ ആയിരുന്ന കാലത്താണ്  ഡസന്‍  കണക്കിന് പൂമൊട്ടുകള്‍ കശക്കിയെറിഞ്ഞത്. തന്റെ ലീലാവിലാസങ്ങള്‍ കുറ്റകൃത്യങ്ങളായി വളരെ നാളുകള്‍ക്കു ശേഷമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെങ്കിലും, ഇത് അമേരിക്കയാണ് ; ശിഷ്ടകാലം പണ്ടത്തെ രതിക്രീഡകളുടെ മധുരസ്മരണകള്‍ അയവിറക്കി, കമ്പിയഴികള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടാനായിരിക്കും വിധിയെന്ന് തോന്നുന്നു.

    കുറ്റാന്വേഷണ മാധ്യമ പ്രവര്‍ത്തനങ്ങളുടെ പങ്കും , എപ്‌സ്‌റ്റെയ്ന്‍ നിഗൂഢതകള്‍ പുറത്തു കൊണ്ടുവരുന്നതു സഹായകരമായിട്ടുണ്ട്. 2001 മുതല്‍ 2006 വരെയുള്ള കാലത്ത്, അവിഹിതബന്ധങ്ങള്‍ക്കു തങ്ങളെ വിധേയരാക്കിയിട്ടുണ്ടെന്ന്  80 ലധികം വനിതകള്‍, നവമ്പര്‍ 2018 ലെ "മയാമി ഹെറാള്‍ഡ് സീരീസില്‍" വെളിവാക്കിയത് , നേരിയ സംഗതിയല്ല.
   
2015 ല്‍ ഒരു ബാലികയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ച വകയില്‍ 13 മാസം ജയിലില്‍ ആവുകയും, ന്യുയോര്‍ക്കിലും ഫ്‌ലോറിഡായിലും 'സെക്‌സ് ഒഫന്‍ഡര്‍ ' പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത വിഷയങ്ങളൊന്നും വലിയ വാര്‍ത്താപ്രാധാന്യം നേടിയില്ലെന്നു തോന്നുന്നു. ഒരു പക്ഷെ, വന്‍ തോക്കുകള്‍ പലതും എപ്‌സ്‌റ്റെയ്‌നിന്റെ സുഹൃത്‌വലയത്തില്‍ ഉള്ളതിനാല്‍, ഒതുക്കിയതാവണം . അതുകൊണ്ടായിരിക്കണമല്ലോ 2008 ല്‍ മിയാമിയില്‍ ഗവണ്മെന്റ് അറ്റോര്‍ണി  ആയിരുന്ന അലക്‌സാണ്ടര്‍ അകോസ്റ്റാ , ഇപ്പോള്‍ ലേബര്‍ സെക്രട്ടറി ആയിരിക്കുന്ന പദവിയില്‍നിന്നും രാജിവെക്കണമെന്ന് സ്പീക്കര്‍ നാന്‍സി  പെലോസി മുറവിളികൂട്ടിയത്.
    ന്യുയോര്‍ക്കിലും ഫ്‌ലോറിഡായിലും സംഗതികള്‍ എളുപ്പമല്ലെന്ന് കണ്ടതുകൊണ്ടാവണം , അത്ര പ്രശ്‌നങ്ങളൊന്നുമില്ലാത്ത തന്റെ ന്യു മെക്‌സിക്കോയിലുള്ള വിശാലമായ സോര്‍റോ റാഞ്ചിലേക്കു പെണ്‍വാണിഭത്തിന് നിരവധി പെണ്‍കുട്ടികളെ കടത്തിയിരിക്കാമെന്നു സംശയിക്കുന്നത്. അവിടെ അന്വേഷണങ്ങളും റെയ്ഡും നടന്നുകൊണ്ടിരിക്കുന്നു. ന്യു യോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ടിലെ അറ്റോര്‍ണി ആയിരിക്കുന്ന ജോഫ്രി ബര്‍മന്‍ ഈ പ്രമാദമായ കേസുകളുടെ പിന്നാലെ ഗൗരവപൂര്‍ണമായ അന്വേഷണത്തിലാണ് . ഇതേപോലെ ചൂഷണ വിധേയമായ ആരെങ്കിലും വനിതകള്‍ ഉണ്ടെങ്കില്‍ ഇനിയും മുന്നോട്ടു വരാന്‍ അറിയിച്ചപ്പോള്‍, 2002 ല്‍ തനിക്കു് 15 വയസ്സായിരുന്നപ്പോള്‍ എപ്‌സ്‌റ്റെയിന്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി ഒരു വനിത ഉടനടി എന്‍ബിസി ടുഡെ യില്‍ വന്നത്  കൂടുതല്‍ തെളിവുകള്‍ക്ക് വഴി തെളിച്ചേക്കും.

ഒടുവിലായിക്കിട്ടിയ വിവരങ്ങള്‍ അനുസരിച്ചു എപ്‌സ്‌റ്റെയിന്റെ രഹസ്യ സങ്കേതത്തിലെ രഹസ്യ സെയ്ഫില്‍നിന്നും വന്‍ പണക്കൂമ്പാരവും അമൂല്യങ്ങളായ ഡയമണ്ടുകളും വ്യാജനാമത്തിലുള്ള പാസ്സ്‌പോട്ടും കണ്ടുകിട്ടിയതായി പറയപ്പെടുന്നു.

    ഹാസ്യ സാമ്രാട്ടായി വിളങ്ങി നിന്ന ബില്‍ കോസ്ബി യുടെ പേരില്‍  ഉയര്‍ന്ന നിരവധി സ്ത്രീ പീഡന ആരോപണങ്ങള്‍ 2004 മുതല്‍ തുടങ്ങിയവ ആയിരുന്നെങ്കിലും, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് , കോസ്ബിയെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചത്. അതേപോലെ മറ്റൊരു സെലിബ്രെറ്റി  ആര്‍ കെല്ലി യെന്ന ഗായകന്‍ 1998 മുതല്‍ 2010 വരെ ആഘോഷിച്ച ക്രിമിനല്‍ ലൈംഗീകാതിക്രമങ്ങള്‍, രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കോടതിനടപടികള്‍ക്കു വിരാമമിട്ടു ജയില്‍ ശിക്ഷ  അനുഭവിച്ചുകൊണ്ടിരിക്കുന്നു . ലോകപ്രശസ്തനായ പ്രൊഡ്യൂസര്‍ ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ കഴിഞ്ഞ വര്‍ഷമാണ് , അനേകം ബലാല്‌സംഗക്കേസുകളില്‍ പെട്ട് ജയില്‍ വാസം അനുഭവിക്കുന്നതു് . പ്രമാദമായ സ്ത്രീപീഡനപരമ്പരകളുടെ ഇനിയും വരാനിരിക്കുന്ന പലതിനും, നിരവധി പകല്‍മാന്യന്മാരെയും പൂച്ചസന്യാസികളെയും തൊലി ഉരിക്കുന്നതിനും, സ്ത്രീപക്ഷവും നീതിന്യായവകുപ്പുകളും ജാഗരൂകരായിരിക്കുമെന്ന് നമുക്കും കാത്തിരിക്കാം .

Join WhatsApp News
CID Moosa 2019-07-16 14:24:51
He is a friend of Trump and Clinton . isn't funny 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക