Image

മികച്ച പ്രതികരണങ്ങളിലൂടെ 'മാര്‍ക്കോണി മത്തായി'

Published on 16 July, 2019
മികച്ച പ്രതികരണങ്ങളിലൂടെ 'മാര്‍ക്കോണി മത്തായി'

കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന്‌ മത്തായിയും കൂട്ടരും തിയേറ്ററുകളില്‍ കൈയടി നേടുകയാണ്‌. സനല്‍ കളത്തിലിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ താരം വിജയ്‌ സേതുപതി മുഴുനീള വേഷത്തിലെത്തുന്ന ചിത്രം താരത്തിന്റെ ആദ്യ മലയാള ചിത്രമാണ്‌. 

ജയറാം നായകനാകുന്ന ചിത്രത്തില്‍ ആത്മീയ രാജനാണ്‌ നായിക. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിച്ചപ്പോല്‍ ആരാധകര്‍ വെച്ച പ്രതീക്ഷ പാഴായി പോയില്ലെന്നാണ്‌ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്‌.

ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുറേ കാലത്തിന്‌ ശേഷമാണ്‌ ഇത്ര നല്ല റിവ്യൂസ്‌ കിട്ടുന്നതെന്നും കഴിഞ്ഞ ദിവസം ജയറാം പ്രതികരിച്ചിരുന്നു. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്‌ സനില്‍ കളത്തില്‍, റെജീഷ്‌ മിഥില എന്നിവര്‍ ചേര്‍ന്നാണ്‌. 

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. കണ്മണി രാജയാണ്‌ ചിത്രത്തിന്റെ തമിഴ്‌ ഡയലോഗുകള്‍ ചെയ്യുന്നത്‌.

അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക്‌ എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്‌, ജോയ്‌ മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്‌,കലാഭവന്‍ പ്രജോദ്‌, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക