Image

മമ്മൂട്ടി -അജയ്‌ വാസുദേവ്‌ചിത്രം 'ഷൈലോക്ക്‌' ഒരുങ്ങുന്നു

Published on 16 July, 2019
മമ്മൂട്ടി -അജയ്‌ വാസുദേവ്‌ചിത്രം 'ഷൈലോക്ക്‌' ഒരുങ്ങുന്നു

മമ്മൂട്ടി- അജയ്‌ വാസുദേവ്‌ചിത്രം 'ഷൈലോക്ക്‌' ഒരുങ്ങുന്നു. 'ഷൈലോക്ക്‌' ദി മണി ലെന്‍ഡര്‍ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാകര്‍മ്മങ്ങള്‍ നടന്നു. മാസ്റ്റര്‍പീസിന്‌ ശേഷം മമ്മൂട്ടി-അജയ്‌ വാസുദേവ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‌ ആരാധകര്‍  കാത്തിരിക്കുകയാണ്‌. 

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടിയെത്തിയിരുന്നത്‌ കോളേജ്‌ പ്രൊഫസറുടെ വേഷത്തിലായിരുന്നു. ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ കൈയ്യടി നേടിയിരുന്നു. 

ഇരുവരും ആദ്യം ഒന്നിച്ച രാജാധിരാജയും ബോക്‌സോഫീസില്‍ തരക്കേടില്ലാത്ത കളക്ഷന്‍ നേടിയിരുന്നു. പുതിയ ചിത്രമായ ഷൈലോക്കില്‍ പലിശക്കാരനായാണ്‌ മമ്മൂട്ടി വേഷമിടുന്നതെന്നാണ്‌ ലഭിക്കുന്ന സൂചന. ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകന്‍ ജോഷിയാണ്‌ ടൈറ്റില്‍ പുറത്ത്‌ വിട്ടത്‌. ചിത്രത്തിന്റെ ഷൂട്ട്‌ ഓഗസ്റ്റ്‌ ഏഴിന്‌ തുടങ്ങാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക