Image

ഈ വര്‍ഷം മുതല്‍ പമ്ബ ത്രിവേണിയില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Published on 16 July, 2019
ഈ വര്‍ഷം മുതല്‍ പമ്ബ ത്രിവേണിയില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ഈ വര്‍ഷം മുതല്‍ പമ്ബ ത്രിവേണിയില്‍ ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കും. സ്ത്രീകള്‍ക്ക് ബലിതര്‍പ്പണത്തിന് പ്രത്യേത സൗകര്യങ്ങള്‍ ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

പിതാവായ ദശരഥ മഹാരാജാവിന്റെ നിര്യാണം അറിഞ്ഞ ശ്രീരാമന്‍ പമ്ബയില്‍ ബലിതര്‍പ്പണം നടത്തിയതായുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പമ്ബയില്‍ ബലിതര്‍പ്പണം നടത്തി വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഭക്തജനങ്ങളും ചില സംഘടനകളും മുന്‍കൈയ്യെടുത്താണ് ബലിതര്‍പ്പണം നടന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ത്രിവേണിയില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. എല്ലാ വിഭാഗം ആളുകള്‍ക്കും ബലിതര്‍പ്പണം നടത്താനാവും എന്നതാണ് പമ്ബയിലെ ബലിതര്‍പ്പണത്തിന്റെ പ്രത്യേകതയായി കണക്കാക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.

പ്രളയം ഉണ്ടാക്കിയ ദുരിതങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ ഭക്തര്‍ക്ക് സൗകര്യപ്രദമായി ബലിതര്‍പ്പണം നടത്താനാവുമെന്നാണ് കരുതുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ ഉണ്ടാവാറുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും വിഷയങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക