Image

പി. കേശവദേവ് സാഹിത്യ പുരസ്കാരം ഡോ. എം. വി പിള്ളയ്ക്ക് ഇന്ന് സമ്മാനിക്കും

അനില്‍ പെണ്ണുക്കര Published on 16 July, 2019
പി. കേശവദേവ് സാഹിത്യ പുരസ്കാരം ഡോ. എം. വി പിള്ളയ്ക്ക് ഇന്ന്  സമ്മാനിക്കും
മലയാളത്ത കഥാ സാഹിത്യലോകത്തെ അതികായനായ  സാഹിത്യകാരന്‍ പി. കേശവദേവിന്റെ സ്മരണയ്ക്കായി കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചാമത് പി. കേശവദേവ് പുരസ്കാരങ്ങള്‍ ഇന്ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .പ്രവാസി മേഖലയില്‍ മലയാളസാഹിത്യ പോഷണത്തിന് അര്‍പ്പിച്ച അപൂര്‍വ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എം. വി പിള്ളയ്ക്ക് പി. കേശവദേവ് സാഹിത്യപുരസ്കാരം നല്‍കുന്നത്.
തിരുവനന്തപുരത്തെ കൈനിക്കര കുടുംബാംഗമായ അദ്ദേഹം  രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന കാന്‍സര്‍ വിദഗ്ധനാണ്. സാഹിത്യരംഗത്തു പ്രശസ്തരായിരുന്ന കൈനിക്കര സഹോദരന്മാരില്‍ മാധവന്‍ പിള്ളയുടെ പുത്രനായ ഡോ. എം.വി.പിള്ള 1979 മുതല്‍ യുഎസില്‍ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുകയാണ്.

ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കുന്ന പി. കേശവദേവ് ഡയാബ്‌സ്ക്രീന്‍ കേരള പുരസ്കാരം കേരള ടൈപ്പ് 1 ഡയബെറ്റിസ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ്. പി. കേശവദേവിന്റെ പേരിലുള്ള പ്രത്യേക പുരസ്കാരം എറണാകുളം കലക്ടര്‍ ആയിരുന്ന കെ.മുഹമ്മദ് വൈ. സഫീറുള്ളക്കാണ്. എറണാകുളം ജില്ലയിലെ ആരോഗ്യമേഖലയില്‍ പൊതുജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം. അന്‍പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഇന്ന്  വൈകിട്ട് നാലിന് ഹോട്ടല്‍ ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

കേരളാ നിയമ സഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കേശവദേവ് അനുസ്മരണ സമ്മേളനവും ഉത്ഘാടനവും ,പുരസ്കാര വിതരണവും നിര്‍വഹിക്കും .ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും .ഡോ.എം കെ മുനീര്‍ എം എല്‍ എ ,കില ചെയര്‍മാന്‍ വി .ശിവന്‍ കുട്ടി ,മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ,അരുണ്‍ ശങ്കര്‍ ,എന്‍ .അഹമ്മദ് പിള്ള ,ഡോ.ജ്യോതിദേവ് കേശവദേവ് ,സീതാലക്ഷ്മീദേവ് ,ഡോ.ജോര്‍ജ് ഓണക്കൂര്‍  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും .എന്‍. അഹമ്മദ് പിള്ള സ്വാഗതവും സുനിത ജ്യോതിദേവ് നന്ദിയും അറിയിക്കും .തുടര്‍ന്ന് ഡോ.തോമസ് മാത്യു എഴുതിയ "അടുക്കളയില്‍ നിന്നും ആപ്പിലേക്ക് "എന്ന ഹാസ്യ  നാടകവും നടക്കും .

പി. കേശവദേവ് സാഹിത്യ പുരസ്കാരം ഡോ. എം. വി പിള്ളയ്ക്ക് ഇന്ന്  സമ്മാനിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക