Image

ഇനി ധോണി കളി മതിയാക്കട്ടെയെന്ന് മാതാപിതാക്കള്‍

കല Published on 17 July, 2019
ഇനി ധോണി കളി മതിയാക്കട്ടെയെന്ന് മാതാപിതാക്കള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി എപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന ചോദ്യം ഏറെ ആകാംക്ഷ ഉയര്‍ത്തുന്നതാണ്. ധോണിയുടെ മനസില്‍ എന്താണെന്ന് ആര്‍ക്കും ഇതുവരെ വ്യക്തതയില്ല. നിലവിലെ ക്യാപ്ടന്‍ വിരാട് കോലിക്കോ, ബിസിസിഐക്കോ ഇക്കാര്യത്തില്‍ യാതൊരു അറിവുമില്ല. വിരമിക്കല്‍ പ്രഖ്യാപനം ധോണി ഉടന്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. 
എന്നാല്‍ ധോണി കളി മതിയാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ മതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകന്‍ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞാറാഴ്ച താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. ധോണി വിരമിക്കേണ്ട സമയമെത്തിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ തന്‍റെ അഭിപ്രായം ട്വന്‍റി ട്വന്‍റി വേള്‍ഡ് കപ്പ് കളിക്കുവാന്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണം എന്നാണെന്നും കേശവ് ബാനര്‍ജി പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക