Image

റിസോര്‍ട്ടിനകത്ത് ക്രിക്കറ്റ് കളിയും ഉല്ലാസവുമായി യെദ്യൂരപ്പ; റിസോര്‍ട്ടിന് പുറത്ത് ഓപ്പരേഷന്‍ താമര

കല Published on 17 July, 2019
റിസോര്‍ട്ടിനകത്ത്  ക്രിക്കറ്റ് കളിയും ഉല്ലാസവുമായി യെദ്യൂരപ്പ; റിസോര്‍ട്ടിന് പുറത്ത് ഓപ്പരേഷന്‍ താമര


ഒരു സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ രാജ്യം കണ്ട ഏറ്റവും വലിയ കുതിരക്കച്ചവടത്തിന് സാക്ഷിവഹിക്കുകയാണ് കര്‍ണാടകം. ഓപ്പറേഷന്‍ താമര എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കുതിരക്കച്ചവടത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എ മാരെ വിലക്കെടുത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. 
പുറത്ത് ഓപ്പറേഷന്‍ താമര അരങ്ങ് തകര്‍ക്കുമ്പോള്‍ ബംഗളുരു നഗരത്തിന് പുറത്ത് യെലഹങ്ക റമദാ ഹോട്ടലില്‍ ക്രിക്കറ്റ് കളിക്കുകയാണ് മുഖ്യമന്ത്രിയാവാന്‍ തയാറെടുത്ത് നില്‍ക്കുന്ന യെദ്യൂരപ്പ. തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് ചാക്കിട്ട് പിടിക്കാതിരിക്കാന്‍ മുഴുവന്‍ എംഎല്‍എമാരുമായും റിസോട്ടില്‍ വന്ന് താമസിക്കുകയാണ് യെദ്യൂരപ്പ. തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നേരംപോക്കിന് ക്രിക്കറ്റ് കളിയും വിനോദവും. ക്രിക്കറ്റ് കളിയില്‍ ബാറ്റ്സ്മാന്‍റെ റോളില്‍ യെദ്യൂരപ്പ നേരിട്ട് ഇറങ്ങുകയും ചെയ്തിരിക്കുന്നു. 
വിശ്വാസ വോട്ടടെടുപ്പോടെ കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക