Image

മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്തു; ജീവിതം അവസാനിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി തേടി കൗമാരക്കാരന്‍

Published on 17 July, 2019
മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്തു; ജീവിതം അവസാനിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി തേടി കൗമാരക്കാരന്‍


ഭഗല്‍പുര്‍(ബിഹാര്‍): മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ മനംനൊന്ത്‌ ജീവനൊടുക്കാന്‍ രാഷ്ട്രപതിയുടെ അനുമതി തേടിയിരിക്കുകയാണ്‌ ഒരു കൗമാരക്കാരന്‍. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ 15കാരനാണ്‌ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്ക്‌ കത്തയച്ചത്‌.

ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായ പിതാവിനൊപ്പമാണ്‌ ഇപ്പോള്‍ കുട്ടി കഴിയുന്നത്‌.  അമ്മയാകട്ടെ പട്‌നയില്‍ ബാങ്ക്‌ ജീവനക്കാരിയാണ്‌. 

രണ്ടു മാസം പഴക്കമുള്ള കത്ത്‌ ശ്രദ്ധയില്‍പെട്ട രാഷ്ട്രപതിയുടെ ഓഫീസ്‌ വിവരം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പെടുത്തി. വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഭഗല്‍പുര്‍ ജില്ലാ ഭരണകുടത്തിന്‌ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

നേരത്തെ മുത്തച്ഛനൊപ്പം കഹല്‍ഗണിലാണ്‌ കുട്ടി കഴിഞ്ഞിരുന്നത്‌. പിന്നീട്‌ പഠനത്തിനായി കുട്ടിയെ പിതാവിനൊപ്പം ഝാര്‍ഖണ്ഡിലെ ദിയോഹറിലേക്ക്‌ കൊണ്ടുവന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞുതാമസിക്കുകയാണ്‌. 

 പങ്കാളിക്ക്‌ അവിഹിത ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ ഇരുവരും കേസുകളും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പിതാവിനെ പിരിഞ്ഞുതാമസിക്കുന്നതില്‍ അമ്മയെ പിതാവിന്റെ വീട്ടുകാര്‍ നിരന്തരം കുറ്റപ്പെടുത്തുകയാണെന്നും കുട്ടി പറയുന്നു.

മാതാപിതാക്കള്‍ തമ്മിലുള്ള കലഹം തന്റെ പഠനത്തെ പോലും ദോഷമായി ബാധിക്കുന്നുണ്ടെന്ന്‌ കുട്ടി രാഷ്ട്രപതിക്ക്‌ അയച്ച കത്തില്‍ പറയുന്നു. കാന്‍സര്‍ ബാധിതന്‍ കൂടിയാണ്‌ പിതാവ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക