Image

ഇസയുടെ മാമ്മോദീസാ വീഡിയോ പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍

Published on 17 July, 2019
ഇസയുടെ മാമ്മോദീസാ വീഡിയോ പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍


മകന്‍ ഇസഹാക്ക്‌ ബോബന്‍ കുഞ്ചാക്കോയുടെ മാമ്മോദീസ വീഡിയോ പങ്കുവെച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ കുഞ്ഞ്‌ ഇസയുടെ ജ്ഞാനസ്‌നാന കര്‍മ്മകളുടെ ദൃശ്യങ്ങളും ആഘോഷങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോ കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്‌. താരത്തിന്റെ പോസ്റ്റിന്‌ താഴെ കുഞ്ഞ്‌ ഇസയെ ആശംസകള്‍ കൊണ്ട്‌ മൂടുകയാണ്‌ ആരാധകര്‍.

ജൂണ്‍ 30 ന്‌ കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിലായിരുന്നു മാമ്മോദീസ ചടങ്ങ്‌ നടന്നത്‌. മലയാള സിനിമയിലെ പ്രമുഖകര്‍ ചടങ്ങിലും റിസപ്‌ഷനിലും പങ്കെടുത്തിരുന്നു. നടന്‍ ദിലീപും, ഭാര്യ കാവ്യ മാധവനും പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത്‌ കുഞ്ചാക്കോയ്‌ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നിരുന്നു. 

നടന്‍ വിനീത്‌, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്‌, ആല്‍വിന്‍ ആന്റണി, എന്നിവരും പള്ളിയിലെ മാമ്മോദീസ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. റിസപ്‌ഷനില്‍ മമ്മൂട്ടി, ദുല്‍ക്കര്‍ തുടങ്ങി വമ്പന്‍ താരനിരയാണ്‌ എത്തിയത്‌.

ഏപ്രില്‍ പതിനേഴിനാണ്‌ കുഞ്ചാക്കോ ബോബന്‌ ആണ്‍കുഞ്ഞ്‌ ജനിച്ചത്‌. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച്‌ താനൊരു അച്ഛനായെന്ന വാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്നെയാണ്‌ ആരാധകരുമായി പങ്കുവെച്ചത്‌. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌ കുഞ്ചാക്കോപ്രിയ ദമ്പതികള്‍ക്ക്‌ കുഞ്ഞു പിറന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക