Image

ഡിയര്‍ കോമ്രേഡിനായി കമ്മ്യൂണിസ്റ്റ് ഗാനവുമായി ദുല്‍ഖര്‍ സല്‍മാന്‍

കല Published on 17 July, 2019
ഡിയര്‍ കോമ്രേഡിനായി കമ്മ്യൂണിസ്റ്റ് ഗാനവുമായി ദുല്‍ഖര്‍ സല്‍മാന്‍

വിജയ് ദേവരകൊണ്ടയും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്ക് അറിവുള്ളതാണ്. മഹാനടി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതലുള്ള സൗഹൃദം. ഇരുവരും തെന്നിന്ത്യയിലെ ശക്തരായ യുവതാരങ്ങള്‍. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി ഗാനവുമായി എത്തുകയാണ് ദുല്‍ഖല്‍ സല്‍മാന്‍. 
സഖാവേ എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖല്‍ ഡിയര്‍ കോമ്രേഡ് എന്ന വിജയ് ചിത്രത്തിനായി ആലപിക്കുന്നത്. ഡിയര്‍ കോമ്രേഡിന്‍റെ തീം സോങാണ് മലയാളത്തില്‍ ഇറക്കുന്നത്. തമിഴില്‍ ഈ ഗാനം ആലപിക്കുന്നത് വിജയ് സേതുപതിയാണ്. 
ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായി വിജയ് ദേവരകൊണ്ട അഭിനയിക്കുന്ന ചിത്രമായ ഡിയല്‍ കോമ്രേഡ് ഉടന്‍ തന്നെ തീയറ്ററുകളിലെത്തും. അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സമ്പാദിച്ച യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അല്ലു അര്‍ജ്ജുനെപ്പോലെ ഇപ്പോള്‍ വിജയ് ദേവരക്കൊണ്ടയ്ക്കും കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക