Image

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞ വിധി സത്യത്തിന്‍റെ വിജയമെന്ന് നരേന്ദ്രമോദി

കല Published on 17 July, 2019
കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞ വിധി സത്യത്തിന്‍റെ വിജയമെന്ന് നരേന്ദ്രമോദി


കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തഞ്ഞ രാജ്യാന്തര കോടതിവിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര കോടതിവിധി സത്യത്തിന്‍റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വസ്തുതകളെക്കുറിച്ച് വിപുലമായി പഠിച്ച് വിധി പ്രസ്താവിച്ച രാജ്യാന്തര കോടതിയെ അഭിനന്ദിക്കുന്നു. കൂല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. 
ചാരനെന്ന് മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനീക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യന്തര കോടതി തടഞ്ഞിരുന്നു. വധശിക്ഷ പുനപരിശോധിക്കണമെന്ന് നിര്‍ദേശിച്ച കോടതി ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവ് ചാരനാണ് എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക