Image

3 വര്‍ഷത്തിനിടെ 5000-ലേറെ കസ്റ്റഡിമരണങ്ങള്‍

Published on 17 July, 2019
3 വര്‍ഷത്തിനിടെ 5000-ലേറെ കസ്റ്റഡിമരണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 427 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 5049 പേരും മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

2016- 17 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 145 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1616 പേരും മരിച്ചു. 2017- 18 കാലയളവില്‍ 146 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1636 പേരും. 2018- 19 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 136 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1797 പേരും മരിച്ചിട്ടുണ്ടെന്നാണ് കണക്കെന്നും മന്ത്രി വിവരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക